തടി കൂടാന്‍ പല വഴികള്‍

തടി കൂടാന്‍ പല വഴികള്‍
തടി കൂടാന്‍ പല വഴികള്‍

ണ്ണം കൂടുതലുള്ളവര്‍ അതിനെ കുറക്കാന്‍ വേണ്ടി ശ്രമിക്കുന്നു, എന്നാല്‍ പലപ്പോഴും വണ്ണമില്ലാത്തവര്‍ക്ക് എങ്ങനെയെങ്കിലും തടിച്ചാല്‍ മതി എന്നായിരിക്കും ചിന്തിക്കുന്നത്. രോഗങ്ങളൊന്നും ഇല്ലാത്ത ശരീരം തന്നെയായിരിക്കും എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ പലപ്പോഴും രോഗങ്ങളൊന്നുമില്ലെങ്കില്‍ പോലും പലരും വളരെയധികം മെലിഞ്ഞാണ് ഇരിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കിയാല്‍ അത് നിങ്ങളിലെ വണ്ണം ആരോഗ്യമുള്ള വണ്ണമാക്കി മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് വണ്ണം വര്‍ദ്ധിപ്പിക്കാവുന്നതാണ്. ആവശ്യമുള്ള സാധനങ്ങള്‍ അല്‍പം ചോളം, ഒരു സവാള, അല്‍പം നെയ്യ്, കുരുമുളക് പൊടി, ഉപ്പ്, എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ ഉപയോഗിച്ച് നല്ലൊരു കിടിലന്‍ വിഭവം തയ്യാറാക്കി കഴിക്കാവുന്നതാണ്. ചോളം നല്ലതു പോലെ വേവിച്ച ശേഷം അല്‍പം നെയ്യ് ഒഴിച്ച് അതില്‍ സവാള വഴറ്റിയെടുക്കുക. ഇതിലേക്ക് അല്‍പം വെള്ളം ഒഴിച്ച് വേവിച്ച് വെച്ചിരിക്കുന്ന ചോളം അതിലിട്ട് നല്ലതു പോലെ തിളപ്പിക്കുക. തിളപ്പിച്ച് കഴിഞ്ഞാല്‍ അതിലേക്ക് ഉപ്പ് കുരുമുളക് എന്നിവ ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. ഇത് നന്നായി തിളച്ച് കഴിഞ്ഞാല്‍ ചൂടാറിയ ശേഷം കഴിക്കാവുന്നതാണ്.

മറ്റൊരു വിഭവം അത്തിപ്പഴം കൊണ്ടും ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാവുന്നതാണ്. അഞ്ചോ ആറോ അത്തിപ്പഴം അല്‍പം ആട്ടിന്‍ പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. അത്തിപ്പഴം ആട്ടിന്‍ പാലില്‍ വേവിച്ചും കഴിക്കാവുന്നതാണ്. അല്ലെങ്കില്‍ അത്തിപ്പഴം കഴിച്ച ശേഷം ആട്ടിന്‍പാല്‍ തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിലുപരി ഇത് നല്ല ആരോഗ്യമുള്ള തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ശീലമാക്കിയാല്‍ വെറും ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. തടി വര്‍ദ്ധിപ്പിക്കാന്‍ പെടാപാടുപെടുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ രണ്ട് മാര്‍ഗ്ഗവും ഫലം നല്‍കുന്നതാണ്. എന്നാല്‍ പലപ്പോഴും ഇതെല്ലാം സ്ഥിരമായി കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. അതിലുപരി മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മെലിഞ്ഞിരിക്കുന്ന ശരീരം തടിപ്പിച്ചെടുക്കാവുന്നതാണ്. അത് എന്തൊക്കെ കാര്യങ്ങളാണ് എന്ന് നോക്കാം.ആരോഗ്യകരമായ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന്, നിങ്ങളുടെ മധുരപലഹാരം നിയന്ത്രിക്കാനും അനാവശ്യ കൊഴുപ്പ് ഒഴിവാക്കാനും അമിതമായ ഭക്ഷണശീലങ്ങള്‍ പരിമിതപ്പെടുത്താനും നിങ്ങള്‍ ശ്രെദ്ധിക്കണം.

ആഗ്രഹിക്കുന്നതെന്തും കഴിക്കുന്നത് ബുദ്ധിയല്ല. നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികള്‍ പ്രത്യേക വേഷങ്ങള്‍ക്കായി ശരീരഭാരം കൂട്ടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ അവര്‍ പോഷകാഹാര വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണക്രമത്തിലും ആരോഗ്യകരമായ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു . അവ ചെയ്യുന്നതുപോലെ ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക, ഇത് പരിഹരിക്കാന്‍ നിങ്ങള്‍ക്ക് പോഷകസമൃദ്ധവും ഉയര്‍ന്ന കലോറിയും ഉയര്‍ന്ന പ്രോട്ടീനും ഉള്ള ഭക്ഷണക്രമം ആവശ്യമാണ്. നിങ്ങള്‍ കഴിക്കുന്നത് പ്രധാനമാണെങ്കിലും, സമയവും നിര്‍ണായകമാണ്. ഉറക്കത്തിനു മുമ്പുള്ള ഭക്ഷണം ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമായ ഭാരം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങളെ സഹായിക്കും.

Top