‘ദളപതി 69 ‘ എന്ന ചിത്രത്തോടുകൂടി അഭിനയരംഗം പൂർണമായും ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുകയാണ് വിജയ്. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തെക്കറിച്ചുള്ള പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
എച്ച് വിനോദും വിജയ്‌യും ചേർന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകൾ ചെന്നൈയിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ലുക്ക് ടെസ്റ്റ് പൂർത്തിയാക്കിയ ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ ആണ് വിജയ്‌യുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.
സെപ്തംബർ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സിദ്ധാർഥ ആണ്.