ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ 96 കോടി കടന്നു;ചരിത്രമെഴുതി ഇന്ത്യ

ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ പുത്തന്‍ നാഴികക്കല്ലിലെത്തിയ സന്തോഷം പങ്കുവെച്ചു

ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ 96 കോടി കടന്നു;ചരിത്രമെഴുതി ഇന്ത്യ
ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ 96 കോടി കടന്നു;ചരിത്രമെഴുതി ഇന്ത്യ

ഡൽഹി: ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ 96 കോടി കടന്നിരിക്കുകയാണ് രാജ്യം. അമേരിക്ക, ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയേക്കാള്‍ ഉയര്‍ന്ന സംഖ്യയാണിത്. വയര്‍ലെസ് കണക്ഷനെയാണ് രാജ്യത്തെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത്. ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ പുത്തന്‍ നാഴികക്കല്ലിലെത്തിയ സന്തോഷം പങ്കുവെച്ചു.

ALSO READ:ആന്‍ഡ്രോയിഡിലും ഐഫോണിലും ഗൂഗിള്‍ മാപ്പ് തന്നെ ഒന്നാമൻ

ഏപ്രില്‍-മെയ് ജൂണ്‍ കാലയളവിൽ ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 95.44 കോടിയില്‍ നിന്ന് 96.96 കോടിയിലേക്ക് ഉയര്‍ന്നിരുന്നു. ഇന്‍റര്‍നെറ്റ് യൂസര്‍മാരുടെ എണ്ണത്തില്‍ ഇക്കാലയളവിലുണ്ടായത് 1.59 ശതമാനത്തിന്‍റെ വര്‍ധനവാണ്. ആകെയുള്ള 96.96 കോടി ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍ 4.2 കോടിയാളുകള്‍ വയേര്‍ഡ് കണക്ഷനെയും 92 കോടി പേര്‍ വയര്‍ലെസ് ഇന്‍റര്‍നെറ്റിനെയും ആശ്രയിക്കുന്നു എന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ ഇന്‍റര്‍നെറ്റ് വിപ്ലവത്തെ മുന്നോട്ടുനയിക്കുന്നത് പൊതുമേഖല കമ്പനികളും സ്വകാര്യ സംരംഭകരുമാണ്.ലോക ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ രംഗത്തും മുന്നിൽത്തന്നെ എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Top