CMDRF

ഒടിടിയില്‍ എത്തുമ്പോള്‍ വന്‍ സര്‍പ്രൈസുണ്ട്! ‘ഗോട്ട്’ എവിടെ, എന്ന് കാണാം..

ദളപതി വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന പടത്തില്‍ ഡീഏജിംഗ് ടെക്നോളജി അടക്കം സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്.

ഒടിടിയില്‍ എത്തുമ്പോള്‍ വന്‍ സര്‍പ്രൈസുണ്ട്! ‘ഗോട്ട്’ എവിടെ, എന്ന് കാണാം..
ഒടിടിയില്‍ എത്തുമ്പോള്‍ വന്‍ സര്‍പ്രൈസുണ്ട്! ‘ഗോട്ട്’ എവിടെ, എന്ന് കാണാം..

ചെന്നൈ: ഏറ്റവും പുതിയ വിജയ് ചിത്രം ‘ഗോട്ട്’ ഗംഭീരമായ തീയറ്റര്‍ പ്രതികരണമാണ് ഉണ്ടാക്കുന്നത്. ഒടിടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും. തിയേറ്റർ റിലീസ് തീയതി കഴിഞ്ഞ് ഏകദേശം നാലാഴ്ചയ്ക്ക് ശേഷം ചിത്രം സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ചിത്രം നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രീമിയർ ചെയ്യുക.

അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ വെങ്കട്ട് പ്രഭു ഗോട്ടിനെക്കുറിച്ച് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ചിത്രത്തിന് യഥാർത്ഥത്തിൽ കൂടുതൽ റൺടൈമുണ്ടെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍, ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമ്പോൾ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്‍റെ അൺകട്ട് പതിപ്പായിരിക്കും പുറത്തുവിടുകയെന്ന് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്‍റെ യഥാർത്ഥ റൺടൈം 3 മണിക്കൂറും 20 മിനിറ്റും ആയിരുന്നു, എന്നാൽ നിലവിൽ 18 മിനിറ്റിലധികം സെൻസർ നടപടികൾ പൂർത്തിയാക്കിയ ശേഷം നീക്കം ചെയ്തുവെന്നാണ് സംവിധായകന്‍ പറഞ്ഞത്. എന്നാൽ ഈ ഭാഗങ്ങൾ എല്ലാം ഇനി ഒടിടിയില്‍ കാണാം എന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകർ.

Also Read: അഡ്വാൻസ് റിസർവേഷനിൽ റെക്കോഡിട്ട് വിജയ് ചിത്രം ‘ഗോട്ട്’

ഒടിടി വരുന്നത് വരെ കാത്തിരിക്കണം..

GOAT- MOVIE POSTER

ഒടിടി യിൽ റിലീസ് ആവുമ്പോൾ വിജയിയുടെ ഇളയ ദളപതി രൂപത്തിലെ ചില രംഗങ്ങളും, ക്യാമിയോ വേഷത്തില്‍ എത്തുന്ന ശിവ കാര്‍ത്തികേയന്‍റെ രംഗങ്ങളും ഉണ്ടെന്നാണ് വിവരം. എന്തായാലും ഗോട്ട് ഫുള്‍ കട്ടിനായി നെറ്റ്ഫ്ലിക്സില്‍ പടം വരുന്നതുവരെ കാത്തിരിക്കണം.


ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. യുവാന്‍ ശങ്കർ രാജയാണ് സംഗീതം. ദളപതി വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന പടത്തില്‍ ഡീഏജിംഗ് ടെക്നോളജി അടക്കം സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഇന്‍റലിജന്‍സ് ഓഫീസറായാണ് വിജയ് എത്തുന്നത്. അദ്ദേഹത്തിന്‍റെ മകനായി മറ്റൊരു വിജയിയും എത്തുന്നു.

Also Read: ‘ഗോട്ടി’ൽ രാഷ്ട്രീയ പരാമർശങ്ങളില്ല; ഡീ-ഏജിങ് വിമർശനങ്ങൾ അംഗീകരിക്കുന്നു: വെങ്കട്ട് പ്രഭു

ചിത്രത്തിൽ വിജയ് കൂടാതെ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ , ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങി വൻ താരനിരയും വേഷമിടുന്നുണ്ട്.

Top