CMDRF

മുളക് അരിയുന്നതിലും ഉണ്ടേ കാര്യം ! ഇതാ അഞ്ചു രീതികള്‍

ഷെഫുമാരുടെ ഭാഷയില്‍ പച്ചമുളക് ഓരോ രീതിയില്‍ അരിയുന്നതിനും ഓരോ പേരുണ്ട്. ഇവ എന്തൊക്കെയാണെന്ന് നമുക്ക് ഇനി അറിയാം

മുളക് അരിയുന്നതിലും ഉണ്ടേ കാര്യം ! ഇതാ അഞ്ചു രീതികള്‍
മുളക് അരിയുന്നതിലും ഉണ്ടേ കാര്യം ! ഇതാ അഞ്ചു രീതികള്‍

മ്മൾ മലയാളികൾക്ക് പച്ചമുളക് ഇടാത്ത കറികൾ വളരെ കുറവായിരിക്കും അല്ലേ ? എന്നാൽ ഓരോ തരം വിഭവങ്ങളിലും പച്ചമുളക് ഇടുന്ന രീതിയിൽ വ്യത്യാസമുണ്ട് എന്ന് പറഞ്ഞാൽ അതിശയം തോന്നുന്നുണ്ടോ ? ഓരോ തവണയും ആകൃതി മാറ്റി അരിഞ്ഞെടുക്കുമ്പോള്‍ പച്ചമുളകിന്‍റെ രുചിയിലും വ്യത്യാസം വരും എന്നതാണ് സത്യം. ഷെഫുമാരുടെ ഭാഷയില്‍ പച്ചമുളക് ഓരോ രീതിയില്‍ അരിയുന്നതിനും ഓരോ പേരുണ്ട്. ഇവ എന്തൊക്കെയാണെന്ന് നമുക്ക് ഇനി അറിയാം…

ഫൈന്‍ലി ചോപ്പ്ഡ്

പേരുപോലെ തന്നെ വളരെ ഫൈൻ ആണ് പൊടിയായി അരിഞ്ഞെടുത്ത പച്ചമുളകാണ് ‘ഫൈന്‍ലി ചോപ്പ്ഡ്’ എന്ന് അറിയപ്പെടുന്നത്. നാലോ അഞ്ചോ പച്ചമുളക് ഒരുമിച്ച് എടുത്ത് നല്ലോണം മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഏറ്റവും ചെറുതാക്കി അരിയുക. സാധാരണയായി വിഭവങ്ങള്‍ അലങ്കരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

സ്ലൈസ്ഡ്

സാധാരണ ഉപ്പുമാവിലും കറികളിലുമൊക്കെ ചേര്‍ക്കാന്‍ പച്ചമുളക് അരിഞ്ഞെടുക്കുന്ന ഒരു പരുവം ഇല്ലേ, അതാണ്‌ ‘സ്ലൈസ്ഡ്’. ശരിക്കും അത് പൊടിയായി അല്ല, പക്ഷെ അല്‍പ്പം വലുതായി പെട്ടെന്ന് അരിഞ്ഞെടുക്കുന്നതിനെയാണ് ഇങ്ങനെ വിളിക്കുന്നത്.

Also Read: ഫാറ്റി ലിവർ വേണ്ടേ വേണ്ട! ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

CHILLY CHOPPING IN FIVE WAYS- SYMBOLIC IMAGE


3/4 കട്ട

പച്ചമുളക് അരിയുന്നതിലും ഉണ്ട് ഒരു 3/4 കട്ട്. ചില കറികളിലും മറ്റും പച്ചമുളക് നെടുകെ കീറി, രണ്ടു കഷ്ണങ്ങളും പരസ്പരം വിട്ടു പോരാത്ത രീതിയില്‍ ഇടാറുണ്ട്. ഇതിനെയാണ് 3/4 കട്ട് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍, കറി പാകമായ ശേഷം ഈ പച്ചമുളക് കളയാം. മുളകിന്‍റെ രുചി പൂര്‍ണ്ണമായും കറിക്ക് കിട്ടുകയും ചെയ്യും.

മിന്‍സ്ഡ്

പച്ചമുളക് എടുത്ത ശേഷം ആദ്യം തന്നെ ഒന്ന് നെടുകെ കീറുക. ശേഷം രണ്ടു ഭാഗവും കൂടി ചേര്‍ത്ത് വച്ച് നല്ലോണം പൊടിയായി അരിയുക. ഇതാണ് മിന്‍സ്ഡ് എന്നറിയപ്പെടുന്നത്. സ്റ്റഫ് ചെയ്തുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് ഇത് വളരെ നല്ലതാണ്.

Also Read: പുതിനയില വെള്ളം കുടിക്കുന്നത് പതിവാക്കിയാലോ?

ഡയഗണലി കട്ട്

പേരുപോലെ തന്നെ കാണാനുള്ള ഭംഗിക്ക് വേണ്ടി ചിലപ്പോള്‍ പച്ചമുളക് ചെറുതായി ഒന്ന് ചെരിച്ച് അരിയാറുണ്ട്. ഇതാണ് ‘ഡയഗണലി കട്ട്’ എന്നറിയപ്പെടുന്നത്.

Top