നിഷ്‌കളങ്കരായ വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചത് ഭരണഘടന സംരക്ഷണത്തിന് ഗുണം ചെയ്തു.

നിഷ്‌കളങ്കരായ വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
നിഷ്‌കളങ്കരായ വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെയാണ് ലോക്‌സഭയില്‍ പ്രതിപക്ഷ ശബ്ദം ഉയര്‍ന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഭിന്നിപ്പിക്കാനാണ് ഫാസിസം ശ്രമിക്കുക. പാലക്കാടും ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പരസ്യത്തിലൂടെയും പ്രസംഗത്തിലൂടെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും ശിക്ഷ കിട്ടും. മനപൂര്‍വ്വം ചെയ്യുന്നവര്‍ക്ക് അവിടെ നിന്നും ഇവിടെ നിന്നും ശിക്ഷ കിട്ടും. അറിഞ്ഞുകൊണ്ടുള്ള ഇത്തരം ചെയ്തികളെ വിമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ല. അറിഞ്ഞുകൊണ്ടു ചെയ്ത തെറ്റിന് ഇരട്ടി ശിക്ഷ ലഭിക്കുമെന്നും പരലോകത്തു മാത്രമല്ല ഇവിടെയും ശിക്ഷ ലഭിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Also Read:ലീഗ് അധ്യക്ഷന്മാരെ രൂക്ഷമായി വിമർശിച്ചത് ആര്യാടൻ, വി.ഡി സതീശനും സംഘവും അതും കണ്ടില്ലെന്ന് നടിക്കുന്നു

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചത് ഭരണഘടന സംരക്ഷണത്തിന് ഗുണം ചെയ്തു. നമ്മള്‍ ഭിന്നിച്ചാല്‍ ഫാസിസ്റ്റുകള്‍ക്ക് അത് ശക്തി പകരും. പാലക്കാടും പരീക്ഷിക്കുന്നത് ഇതാണ്. നിഷ്‌കളങ്കരായ വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ കരുതിയിരിക്കണമെന്നും പാലക്കാട് ഇത് വിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top