സ്വർണവിലയിൽ മാറ്റമില്ല

നാല് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്

സ്വർണവിലയിൽ മാറ്റമില്ല
സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില തുടരുന്നത്. തിങ്കളാഴ്ച സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.

ഓഗസ്റ്റ് അവസാന ആഴ്ച മുതൽ സ്വർണവിലയിൽ ഇടിവുണ്ട്. നാല് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെയും ഇന്നും സ്വർണവ്യാപാരം നടക്കുന്നത്.

Also Read: ഡൺസോയില്‍ കൂട്ടപ്പിരിച്ചുവിടല്‍

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്. അതേസമയം വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ ഇടിവാണ് വെള്ളിയുടെ വിലയിലും ഉണ്ടായത്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.

Top