തിരുവനന്തപുരം: റെസ്റ്റെടുത്ത് സ്വർണവില. ഇന്ന് മാറ്റമില്ലാതെയാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണവില പവന് 160 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് ഇന്ന് 56,800 രൂപയാണ്. ഇന്നലെ ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്.