തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇറക്കുമതി ചുങ്കം കുറച്ചുവെന്ന ബജറ്റ് പ്രഖ്യാപനം വന്നതോട് കൂടി ഇന്നലെ സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു. 2200 രൂപയോളം ഇന്നലെ പവന് കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51960 രൂപയാണ്.
കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. എന്നാല്‍ നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു. ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതായി പ്രഖ്യാപിച്ചത് വിലയില്‍ വലിയ വ്യത്യാസം ഉണ്ടാക്കി ആറ് ദിവസങ്ങള്‍ക്കുള്ളില്‍ 3,040 രൂപ കുറഞ്ഞു.
വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6495 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5395 രൂപയാണ്. വെള്ളിയുടെ വില മൂന്ന് രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.