CMDRF

മലമ്പുഴയില്‍ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

മലമ്പുഴയില്‍ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
മലമ്പുഴയില്‍ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

പാലക്കാട് മലമ്പുഴയില്‍ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. ഡോക്ടേഴ്സിന്റെ സംഘം ആനയെ ഇന്നും പരിശോധിക്കും. മറ്റ് ആനകള്‍ ചികിത്സ നല്‍കുന്ന സ്ഥലത്തേക്ക് എത്തുന്നത് തിരിച്ചടിയാകുന്നുണ്ട്. ആന്തരിക അവയവങ്ങളുടെ പരുക്ക് സാരമുള്ളതാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പ് സര്‍ജന്‍ വ്യക്തമാക്കിയത്. നേരിട്ട് ഇടിയേറ്റതിന്റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തില്‍ ഇല്ല. ട്രെയിന്‍ വന്ന സമയത്ത് വേഗത്തില്‍ ഓടി വീണ് പരുക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തല്‍. കാട്ടാനക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് ആന പ്രേമി സംഘം വനം മന്ത്രിക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പരാതി നല്‍കിയിരുന്നു.

ആനയുടെ കാലിന്റെ കുഴ തെറ്റിയതാകാമെന്ന് നിഗമനം. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വനത്തില്‍ താത്ക്കാലിക സൗകര്യമൊരുക്കിയാണ് ആനയെ നിരീക്ഷിക്കുന്നത്. വിദഗ്ധ ചികിത്സ നല്‍കി വരുകയാണ്. ആന ഇന്നലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചിരുന്നു.

Top