അനങ്ങാതെ സ്വർണ വില; ഇന്നും മാറ്റമില്ല

അനങ്ങാതെ സ്വർണ വില; ഇന്നും മാറ്റമില്ല
അനങ്ങാതെ സ്വർണ വില; ഇന്നും മാറ്റമില്ല

കൊച്ചി: കേരളത്തിൽ ഇന്നും സ്വർണവിലയിൽ മാറ്റമില്ല. 58,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7370 രൂപ. പണിക്കൂലിയും നികുതിയും ചേരുമ്പോള്‍ വില വീണ്ടും ഉയരും. റേക്കോട് മുന്നേറ്റത്തോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർന്നത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞത്.

മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ തിരിച്ചിറങ്ങി തുടങ്ങിയത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമാണ് രണ്ടുദിവസം കൊണ്ട് 680 രൂപ താഴ്ന്നത്.

Top