തിരുവനന്തപുരം: സ്വർണ വിലയിൽ മാറ്റമില്ല. കുറച്ച് ദിവസങ്ങളായി കുതിച്ചുയര്‍ന്ന സ്വര്‍ണവില ബ്രേക്ക് ഇട്ടിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 56760 രൂപയായി. പത്ത് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില കുറയുന്നത്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 7095 രൂപയായി.
ALSO READ: റബർ, കുരുമുളക് വില താഴേക്ക്, അങ്ങാടി വില അറിയാം
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സെപ്റ്റംബർ 27 ന് സ്വര്‍ണ വ്യാപാരം നടന്നത്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 5870 രൂപയാണ്.