കോപ്പ അമേരിക്ക ഇന്ത്യയില്‍ ലൈവ് ടെലികാസ്റ്റ് ഇല്ല

കോപ്പ അമേരിക്ക ഇന്ത്യയില്‍ ലൈവ് ടെലികാസ്റ്റ് ഇല്ല

അറ്റ്‌ലാന്റ: ഏറെ ആരാധകരുള്ള അര്‍ജന്റീനയും ബ്രസീലും കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കളിക്കുമ്പോള്‍ ഇന്ത്യയില്‍ ടെലിവിഷനില്‍ തത്സമയസംപ്രേഷണമില്ല. ഇന്ത്യയിലെ സംപ്രേഷണം ചാനലുകള്‍ ഏറ്റെടുത്തില്ല. പുലര്‍ച്ചെ മത്സരങ്ങള്‍ നടക്കുന്നതും ബ്രസീല്‍, അര്‍ജന്റീന ടീമുകള്‍ക്ക് അപ്പുറം മറ്റ് ടീമുകള്‍ക്ക് അധികം ആരാധകരില്ലാത്തതുമാണ് ചാനലുകളുടെ പിന്മാറ്റത്തിന് കാരണം. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് ടൂര്‍ണമെന്റ്.

അതേ സമയം ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയെ കീഴടക്കി. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമാണ് ഗോളടിച്ചത്. ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് മെസ്സിപ്പടയുടെ മുന്നേറ്റം. മെസ്സിയടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ നിരവധി അവസരങ്ങളാണ് തുലച്ചത്.

Top