തിരുവനന്തപുരം: കേരളത്തില്‍ കൊടുംചൂടിന് കുറവില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ പത്ത് ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് നല്‍കിയത്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ 10 ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. നേരത്തെ മാര്‍ച്ച് 28 വരെയായിരുന്നു ഉയര്‍ന്ന താപ നില മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇന്ന് ഉച്ചയ്ക്കാണ് പുതുക്കിയ താപനില മുന്നറിയിപ്പ് പുറത്തിറക്കിയത്. ഏപ്രില്‍ ഒന്ന് വരെ സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഏപ്രില്‍ ഒന്ന് വരെ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 39ത്ഥഇ വരെ ഉയര്‍ന്ന താപനില ഉണ്ടാകാമെന്നും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38ത്ഥഇ വരെയും, ആലപ്പുഴ,എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37ത്ഥഇ വരെയും, തിരുവനന്തപുരം ജില്ലയില്‍ 36ത്ഥഇ വരെയും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 01 ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അരിയിച്ചു.