പെരിയാറിലേക്ക് മാലിന്യമൊഴുക്കിയ സംഭവത്തിൽ ജുഡീഷ്യൻ അന്വേഷണം വേണം: എൻ.അരുൺ

പെരിയാറിലേക്ക് മാലിന്യമൊഴുക്കിയ സംഭവത്തിൽ ജുഡീഷ്യൻ അന്വേഷണം വേണം: എൻ.അരുൺ
പെരിയാറിലേക്ക് മാലിന്യമൊഴുക്കിയ സംഭവത്തിൽ ജുഡീഷ്യൻ അന്വേഷണം വേണം: എൻ.അരുൺ

പെരിയാറിലേക്ക് വിവിധ കമ്പനികളിൽ നിന്നും രാസമാലിന്യ മൊഴുക്കിയതിനെ തുടർന്ന് മീനുകൾ ചത്തുപൊങ്ങിയ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഘ്യാപിക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡൻറ് എൻ. അരുൺ ആവശ്യപ്പെട്ടു. ആയിരക്കണക്കിനു ജനങ്ങൾ കുടിവെള്ളമായി ഉപയോഗിക്കുന്ന ജലത്തിൽ രാസമാലിന്യം കലരുന്നു എന്നത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഉദ്യോസ്ഥ തല അന്വേഷണങ്ങൾ പ്രഹസനമാണെന്നും എൻ. അരുൺ പറഞ്ഞു.
ഇതിനു മുൻപും ഇത്തരം സാഹചര്യങ്ങളുണ്ടായപ്പോഴും പ്രഘ്യാപിക്കപ്പെട്ടിരുന്ന അന്വേഷണങ്ങൾ ജലരേഖ ആയതായാണ് കണ്ടത്.

വിവിധ കമ്പനികൾ നിയമ വിരുദ്ധമായി ഭൂമിക്കടിയിലൂടെ കുഴലുകൾ സ്ഥാപിച്ച് രാസമാലിന്യം ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. മുൻ കാല അന്വേഷണങ്ങളിലൊന്നും ഇതുപോലും കണ്ടെത്തിയില്ല എന്നത് അന്വേഷണങ്ങളിലെ സുതാര്യത ഇല്ലായ്മ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി ജനജീവിതം സംരക്ഷിക്കണമെന്നും കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി ക്രമങ്ങൾ സ്വീകരിക്കണമെന്നും എൻ.അരുൺ പെരിയാർ നദി പ്രദേശം നന്ദർശിച്ചു കൊണ്ട് ആവശ്യപ്പെട്ടു.

എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് പി.കെ രാജേഷ് മുൻ ഏലൂർ നഗരസഭാ ചെയർപേഴ്സൻ സിജി ബാബു എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ.എ അൻഷാദ് , അർജുൻ രവി , അബ്ദുൾ സലിം , കെ.എം ഇസ്മയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രാവിലെ എ.ഐ.വൈ.എഫ് പ്രവർത്തകർ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Top