പാലക്കാട്: പാലക്കാട്ട് കള്ളപ്പണ പരാതിയില്‍ ശക്തമായ അന്വേഷണം വേണമെന്ന്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്‌തോ ഇല്ലയോ എന്നൊന്നും നോക്കേണ്ട. കോണ്‍ഗ്രസും ബിജെപിയും കള്ളപ്പണം ഉപയോഗിക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.
Also Read:പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; കൊട്ടിക്കലാശത്തില്‍ രാഹുലും
പാലക്കാട് ഇനിയും ബോംബുകള്‍ പൊട്ടും. പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പി. സരിന് ജയം ഉറപ്പാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.