മോസ്കോ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് ഭീകരവാദത്തെയും യുവാക്കളെ മതമൗലികവാദികളാക്കാനുള്ള നീക്കത്തെയും നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ബ്രിക്സ് ഉച്ചകോടിയിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ലോക സുരക്ഷയ്ക്ക് യുദ്ധമല്ല വേണ്ടതെന്നും ചർച്ചയും നയതന്ത്രവും ആണ് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രിക്സിലേക്ക് കൂടുതൽ രാജ്യങ്ങളെ കൊണ്ടു വരുന്നത് സമവായത്തിലൂടെയാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു.