CMDRF

നിലവാരമില്ലാത്ത റഫറിയിംഗ് ആണ് മത്സരത്തിലുണ്ടായത്: വിമര്‍ശനവുമായി ഹംഗറി പരിശീലകന്‍ മാര്‍ക്കോ റോസി

നിലവാരമില്ലാത്ത റഫറിയിംഗ് ആണ് മത്സരത്തിലുണ്ടായത്: വിമര്‍ശനവുമായി ഹംഗറി പരിശീലകന്‍ മാര്‍ക്കോ റോസി
നിലവാരമില്ലാത്ത റഫറിയിംഗ് ആണ് മത്സരത്തിലുണ്ടായത്: വിമര്‍ശനവുമായി ഹംഗറി പരിശീലകന്‍ മാര്‍ക്കോ റോസി

മ്യൂണിക്: യൂറോ കപ്പില്‍ ജര്‍മ്മനിയോട് പരാജയപ്പെട്ടതിന് പിന്നാലെ റഫറിക്ക് എതിരെ വിമര്‍ശനവുമായി ഹംഗറി പരിശീലകന്‍ മാര്‍ക്കോ റോസി. നിലവാരമില്ലാത്ത റഫറിയിംഗ് ആണ് മത്സരത്തിലുണ്ടായത് എന്നാണ് റോസിയുടെ വിമര്‍ശനം. തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഒരു താരമായോ പരിശീലകനായോ താന്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. യാതൊരുവിധ പരിഗണനയും തനിക്ക് വേണ്ട. എങ്കിലും ഈ മത്സരത്തില്‍ എന്താണ് റഫറി ചെയ്തതെന്നും റോസി ഉന്നയിച്ചു.

വില്ലി ഓര്‍ബനെ തള്ളിയിട്ടിട്ടും റഫറി ഗോള്‍ അനുവദിക്കുകയാണ്. രണ്ടാം പകുതിയിലും സമാന സാഹചര്യമുണ്ടായി. ജര്‍മ്മന്‍ മിഡ് ഫീല്‍ഡര്‍ റോബര്‍ട്ട് ആന്‍ഡ്രിച്ചിനെതിരെ അനാവശ്യ ഫൗള്‍ വിസില്‍ ഉയര്‍ന്നു. ജര്‍മ്മന്‍ ടീമിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് പറയുന്നില്ല. യൂറോ കപ്പ് വിജയിക്കാന്‍ ഏറ്റവും അധികം സാധ്യതയുള്ള ടീമാണ് ജര്‍മ്മനി. അതിന് റഫറിയുടെ സഹായം ഉണ്ടാകേണ്ടതില്ല. ഫ്രാന്‍സിനെപ്പോലൊരു ടീമിനെതിരെ ജര്‍മ്മനി കളിക്കുമ്പോഴും ഫൗള്‍ വിളിക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും ഹംഗറി പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ വിജയം. 22-ാം മിനിറ്റില്‍ ജമാല്‍ മുസിയാലയും 67-ാം മിനിറ്റില്‍ ഇല്‍കായ് ഗുണ്ടോഗനും ഗോളുകള്‍ നേടി. വിജയത്തോടെ ജര്‍മ്മനി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ ഹംഗറിയുടെ രണ്ടാം റൗണ്ട് സാധ്യതകള്‍ മങ്ങി.

Top