മമ്മൂട്ടി മോഹൻലാൽ കോമ്പോയിൽ പുതിയ ചിത്രമെത്തുന്നെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത് യാഥാർഥ്യമാകാൻ പോകുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുതാരങ്ങളും ഒരുമിച്ചെത്തുന്നത്. ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയായിരിക്കും എന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമിക്കുന്നത്.
ALSO RAED: ജിയോ സിനിമ സ്വന്തമാക്കുന്ന ആദ്യ മലയാളചിത്രമായി ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’
30 ദിവസം ശ്രീലങ്കയിൽ ചിത്രീകരണമുണ്ടാകും എന്നാണ് റിപോർട്ടുകൾ. കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ ഉണ്ടാവുക. 11 വർഷത്തിന് ശേഷമാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ചെത്തുന്നത്. എം.ടി. വാസുദേവൻ നായരുടെ വിവിധ തിരക്കഥകളെ ആസ്പദമാക്കി ഈയിടെ പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന ആന്തോളജി സീരിസിലെ രണ്ട് വ്യത്യസ്ത ചിത്രങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
സെപ്റ്റംബർ 15-ന് മഹേഷ് നാരായണൻ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി പ്രധാനമന്ത്രി വസതിയിൽവെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ആൻ്റോ ജോസഫും സംവിധായകനൊപ്പം ഉണ്ടായിരുന്നു.
നേരത്തെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് ആദ്യസൂചനകൾ നൽകിയത്.