ഇടതുപക്ഷത്തിന്റെ ആശയ സ്വാധീനം പാര്‍ലമെന്റില്‍ ഉണ്ടാകുമെന്ന് കെ.രാധാകൃഷ്ണന്‍. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ അടിത്തട്ടില്‍ പരിശോധനകള്‍ നടത്തി, മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോകും. ദിവ്യാ. എസ്. അയ്യര്‍ യാത്രയയപ്പ് നല്‍കുന്ന ചിത്രം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് കരുതുയില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ ഇടപെടാന്‍ കഴിയും. ഇടതുപക്ഷത്തിന്റെ ആശയ സ്വാധീനം പാര്‍ലമെന്റില്‍ ഉണ്ടാകും.
സുരേഷ് ഗോപിയുമായി മുന്‍പ് തന്നെ ബന്ധമുണ്ടെന്നും കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി സംബന്ധിച്ച് അടിത്തട്ടില്‍ പരിശോധനകള്‍ നടത്തി, മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.