CMDRF

വോട്ടെണ്ണലിൽ വീഴ്ചയുണ്ടാകില്ല, പൂർണമായും ചിത്രീകരിക്കും; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ

വോട്ടെണ്ണലിൽ വീഴ്ചയുണ്ടാകില്ല, പൂർണമായും ചിത്രീകരിക്കും; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ
വോട്ടെണ്ണലിൽ വീഴ്ചയുണ്ടാകില്ല, പൂർണമായും ചിത്രീകരിക്കും; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ

ഡൽഹി: വോട്ടെണ്ണൽ പൂർണമായും ചിത്രീകരിക്കുമെന്നും വോട്ടെണ്ണലിൽ വീഴ്ച്ചയുണ്ടാകില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആറ് ആവശ്യങ്ങൾ അംഗീകരിച്ചെന്നും ജമ്മു കശ്മീരിൽ ഉടൻ നിയമസഭ തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്‌ കുമാർ പറഞ്ഞു. അതേസമയം, പോസ്റ്റൽ ബാലറ്റുകൾ എണ്ണി തീർത്തിട്ടെ ഇവിഎം തുടങ്ങാവൂ എന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.

ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈർഘ്യമേറിയ പൊതുതിരഞ്ഞെടുപ്പിന്റെ വിധിപ്രഖ്യാപനം കാത്ത് നിൽക്കുകയാണ് രാജ്യം. ഇന്ത്യയെ അടുത്ത അഞ്ചുവർഷത്തേക്ക് ആര് നയിക്കുമെന്നറിയാൻ അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. ചൊവ്വാഴ്‌ച രാവിലെ എട്ട് മുതലാണ് രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളിലേയും ആന്ധപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാന നിയമസഭകളിലേക്കും നടന്ന വോട്ടെടുപ്പിന്റെയും മറ്റു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിക്കുന്നത്.

എവിഎം മെഷീനുകൾ കൊണ്ടുവരുന്നത് പൂർണമായും ചിത്രീകരിക്കണം എന്നതടക്കമുള്ള പ്രതിപക്ഷ ആവശ്യങ്ങളാണ് അംഗീകരിച്ചത്. എന്നാൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർത്തിട്ടേ ഇവിഎം തുടങ്ങാവൂ എന്ന ആവശ്യം കമ്മീഷൻ തള്ളി. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളായിരിക്കും പരിഗണിക്കുക. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

Top