ഇന്ത്യയിലേതിൽ കൃത്രിമം നടക്കില്ല; മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ഇന്ത്യയിലേതിൽ കൃത്രിമം നടക്കില്ല; മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
ഇന്ത്യയിലേതിൽ കൃത്രിമം നടക്കില്ല; മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ (ഇവിഎം) സംശയമുയർത്തിയ ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കിന് മറുപോസ്റ്റുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു ഇലോൺ മസ്ക് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. എന്നാൽ ഇത് തെറ്റാണെന്നും സാമാന്യവത്കരിക്കുന്ന പ്രസ്താവനയെന്നും രാജീവ് ചന്ദ്ര ശേഖർ മറുപടി നൽകി.

നിർമ്മിത ബുദ്ധി ഉപയോഗിച്ചോ അല്ലാതെയോ ഇ.വി.എം. യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഒഴിവാക്കണം എന്നായിരുന്നു മസ്കിന്റെ ട്വീറ്റ്. ഈ ട്വീറ്റിനായിരുന്നു രാജീവ് ചന്ദ്ര ശേഖറിന്റെ മറുപടി. സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയറുകൾ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്.

സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന അമേരിക്കയുടേയും അല്ലെങ്കിൽ മറ്റിടങ്ങളിലേയും ഇലോൺ മസ്കിന്റെ കാഴ്ചപ്പാട് ശരിയായിരിക്കാം. എന്നാൽ, ഇന്ത്യയിലെ ഇ.വി.എമ്മുകൾ സുരക്ഷിതമാണ്. ഇതിൽ ബ്ലുടൂത്തോ വൈഫൈയോ അല്ലെങ്കിൽ മറ്റേതെങ്കിലും കണക്ടിവിറ്റിയോ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേണമെങ്കിൽ ഇന്ത്യയിലേതു പോലുള്ള ഇ.വി.എമ്മുകൾ നിർമ്മിക്കാൻ മസ്കിന് പരിശീലനം നൽകാൻ തയ്യാറാണെന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.

Top