CMDRF

ഒരു വരവ് കൂടി വരേണ്ടി വരും; ഗില്ലി 2 ആലോചനകളിലെന്ന് സംവിധായകന്‍ ധരണി

ഒരു വരവ് കൂടി വരേണ്ടി വരും; ഗില്ലി 2 ആലോചനകളിലെന്ന് സംവിധായകന്‍ ധരണി
ഒരു വരവ് കൂടി വരേണ്ടി വരും; ഗില്ലി 2 ആലോചനകളിലെന്ന് സംവിധായകന്‍ ധരണി

തിയേറ്ററുകള്‍ ഇളക്കി മറിച്ച് മുന്നേറുകയാണ് റീ റിലീസ് ചെയ്ത വിജയ് ചിത്രം ഗില്ലി. ഇതിനുമുന്‍പ് നിരവധി താരങ്ങളുടെ നിരവധി സിനിമകള്‍ റീ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും അതിനൊന്നും ഉണ്ടാക്കാന്‍ സാധിക്കാത്ത സ്വീകാര്യതയാണ് ഗില്ലിക്ക് ലഭിക്കുന്നത്. ഈ വിജയത്തെ തുടര്‍ന്ന് ഗില്ലി 2 ആലോചനകളില്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ധരണി.

ഗില്ലി റീ റിലീസ് എന്ന് കേട്ടപ്പോള്‍ അത് ഒരു ദിവസത്തെ ആഘോഷം എന്നാണ് കരുതിയത്. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ല. ‘ദൂള്‍’ എന്ന ചിത്രം കഴിഞ്ഞ ശേഷമാണ് താന്‍ മഹേഷ് ബാബു അഭിനയിച്ച ഒക്കഡു കാണുന്നത്. ആ സമയത്ത് മനസില്‍ ഒരു കബഡി താരത്തിന്റെ ചിത്രവും, ഒരു ലൈറ്റ് ഹൗസ് തീം പ്രണയകഥയും, ഒരു റോഡ് മൂവിയും ആലോചിച്ചു വരുകയായിരുന്നു. ഇതെല്ലാം ആ സിനിമയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് നിര്‍മ്മാതാവ് എഎം രത്‌നത്തെ സമീപിച്ച് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങാന്‍ ആവശ്യപ്പെട്ടു. ചിത്രം വിജയ്‌യെ വച്ച് ചെയ്യാന്‍ തീരുമാനം എടുത്തുവെന്നും ധരണി പറഞ്ഞു.

ഒക്കഡുവില്‍ മഹേഷ് ബാബുവിന് ഒരു ഗുഡ് ബോയി ഇമേജ് ആയിരുന്നു. എന്നാല്‍ തമിഴില്‍ എത്തിയപ്പോള്‍ അച്ഛന് ഇഷ്ടമല്ലാത്ത കബഡി കളിക്കാന്‍ പോകുന്ന പയ്യനായി വിജയിയെ മാറ്റി. ഗില്ലി റിലീസ് ചെയ്യുമ്പോള്‍ വിജയ്ക്ക് ഒരു പയ്യന്‍ ഇമേജായിരുന്നു, എന്നാല്‍ അതിന് ശേഷം വിജയ് ഒരു ബ്രാന്റായി. ഇപ്പോഴും ചിത്രത്തിന്റെ വിജയം സൂചിപ്പിക്കുന്നത് അതാണ്. ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോള്‍ ഇത്രയും സ്വീകാര്യതയുണ്ടെങ്കില്‍ ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗത്തിന് തീര്‍ച്ചയായും ഒരു സാധ്യതയുണ്ടെന്നും ധരണി പറഞ്ഞു.

Top