പ്ലമ്മിന്റെ ഗുണങ്ങള്‍ ഇവയാണ്

പ്ലമ്മിന്റെ ഗുണങ്ങള്‍ ഇവയാണ്
പ്ലമ്മിന്റെ ഗുണങ്ങള്‍ ഇവയാണ്

റെ സ്വാദിഷ്ടവും പോഷക സമ്പുഷ്ടമായ ഫലങ്ങളില്‍ ഒന്നാണ് പ്ലം. രുചികരമായ ഈ പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ പോഷകങ്ങളും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പഴമായും സംസ്‌കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. ഏത് രീതിയില്‍ കഴിച്ചാലും വളരെ ആരോഗ്യദായകമാണ് പ്ലം പഴങ്ങള്‍. ഉണങ്ങിയ പ്ലം പ്രൂണ്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, കേരളത്തിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്ലം കൃഷി ചെയ്യുന്നുണ്ട്. കേരളത്തില്‍ ഇടുക്കിയിലെ കാന്തല്ലൂരിലാണ് പ്ലം കൃഷി ചെയ്യുന്നത്.

പ്ലം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് കോശങ്ങളെ ദോഷകരമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. പ്ലംസില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് രക്തധമനികളുടെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. പ്ലംസ് അഡ്രീനല്‍ ഗ്രന്ഥിയുടെ അപര്യാപ്തത ഇല്ലാതാക്കുന്നു. ഇത് മുടി കൊഴിച്ചില്‍ തടയും. ഉയര്‍ന്ന ഇരുമ്പിന്റെ അംശവും മെച്ചപ്പെട്ട രക്തചംക്രമണവും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഭക്ഷണത്തില്‍ പ്ലം ചേര്‍ക്കുന്നത് മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും.

ഉണങ്ങിയ പ്ലംസില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. പ്ലംസില്‍ അടങ്ങിയിരിക്കുന്ന ഇസാറ്റിന്‍, സോര്‍ബിറ്റോള്‍ എന്നിവ ദഹനത്തെ സഹായിക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്ന ആന്തോസയാനിന്‍ എന്ന പിഗ്മെന്റാണ് പ്ലംസിന് ചുവപ്പ് കലര്‍ന്ന നിറം നല്‍കുന്നത്. പ്ലംസ് അര്‍ബുദത്തെ പ്രതിരോധിക്കും. ഓറല്‍ കാന്‍സര്‍, ശ്വാസകോശ അര്‍ബുദം എന്നിവയെ പ്ലംസില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിനെസ് എന്ന സംയുക്തം പ്രതിരോധിക്കുന്നു. പ്ലംസിലെ ക്ലോറോജെനിക് ആസിഡുകളും അവയുടെ ആന്‍സിയോലൈറ്റിക് ഗുണങ്ങളും ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പ്ലംസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്ലംസിന് നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സാധിക്കും. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും പ്ലംസ് സഹായിക്കുന്നു.

Top