അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളി എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ? സത്യമാണ്. ഓരോ അമ്മയും തന്റെ കുഞ്ഞിനെ നല്ലതായി വളര്‍ത്തുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു. അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ഓരോ സ്ത്രീയും അമ്മയാകുമ്പോള്‍, അവളുടെ മേല്‍ ഒരു വലിയ ഉത്തരവാദിത്തവും വരുന്നു. കാലക്രമേണ, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാവുകയും ചെയ്യുന്നു.ഒരു കുഞ്ഞിന്റെ ജനനത്തിനു ശേഷം, ഓരോ സ്ത്രീക്കും ജീവിതത്തില്‍ പുതിയ അനുഭവങ്ങളുണ്ടാകുന്നു. ഈ അനുഭവങ്ങളില്‍ ചിലത് നല്ലതും ചിലത് മോശമുമായിരിക്കാം. ആരോഗ്യപരമായി പുതിയ അമ്മമാര്‍ നേരിടേണ്ടിവരുന്ന നിരവധി വെല്ലുവിളികളുണ്ട്. പരിചയക്കുറവ്, ഭയം, ആശയക്കുഴപ്പം, ശരിയായ പിന്തുണയുടെ അഭാവം എന്നിവ പോലെ പലതരം വെല്ലുവിളികളും പുതിയ അമ്മമാര്‍ നേരിടുന്നു.
പ്രസവാനന്തര വിഷാദം പല പുതിയ അമ്മമാരെയും ബാധിക്കുന്ന ഒന്നാണ് പ്രസവാനന്തര വിഷാദം. ഇത് നിരാശ, ക്ഷീണം, അപൂര്‍വ സന്ദര്‍ഭങ്ങളില്‍ സ്വയം ഉപദ്രവിക്കുന്ന ചിന്തകള്‍ എന്നിവയ്ക്ക് കാരണമാകുന്നു. പ്രസവ സമയത്ത് ഒരു സ്ത്രീയുടെ ശരീരം നിരവധി ഹോര്‍മോണ്‍ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. ഇത് വിഷാദരോഗത്തിന് കാരണമായേക്കാം. ഒരു പുതിയ അമ്മയ്ക്ക് അത്തരം സമയങ്ങളില്‍ അവളുടെ പങ്കാളിയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും വൈകാരിക പിന്തുണ ആവശ്യമാണ്. ഒരു സ്ത്രീ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നുണ്ടെങ്കില്‍, അത് കൈകാര്യം ചെയ്യാനായി നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കുകയും ജീവിതത്തിന്റെ നല്ല വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. കുടുംബവുമായും സുഹൃത്തുക്കളുമായും ഇടപഴകുക. കഠിനമായ സാഹചര്യത്തില്‍ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുക.
സമ്മര്‍ദ്ദം സ്ട്രെസ് മാനേജ്മെന്റ് എന്നത് എല്ലാവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്, പ്രത്യേകിച്ച് പുതിയ അമ്മമാര്‍ക്ക്. കുഞ്ഞിനെപ്പോലെ പ്രസവശേഷം അമ്മമാരും അവരെ സ്വയം പരിപാലിക്കേണ്ടതുണ്ട്. ജനിച്ച് ഏതാനും മാസങ്ങള്‍ വരെ ഓരോ കുഞ്ഞിനും മുലയൂട്ടല്‍ പ്രധാനമാണ്. എന്നിരുന്നാലും, ഉത്പാദിപ്പിക്കുന്ന പാലിന്റെ അളവിനെ ബാധിക്കുന്ന ഒരു ഘടകമാണ് മാനസിക സമ്മര്‍ദ്ദം. അമിതമായ മാനസിക സമ്മര്‍ദ്ദം പാലുല്‍പാദനം കുറയുന്നത് പോലെയുള്ള മുലയൂട്ടല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍, പുതിയ അമ്മമാരായ സ്ത്രീകള്‍ സമ്മര്‍ദ്ദരഹിതമായ ജീവിതം നയിക്കുകയും ശാരീരിക അദ്ധ്വാനം ഒഴിവാക്കുകയും വേണം.മുലയൂട്ടല്‍ എല്ലാവര്‍ക്കും എളുപ്പമല്ല കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ പ്രക്രിയ ആരംഭിക്കണമെന്ന് പറയുന്നു. പക്ഷേ, ഒരു പുതിയ അമ്മയെ സംബന്ധിച്ചിടത്തോളം അത് ചെയ്യുന്നത് അത്ര എളുപ്പമല്ല.
ഒരു കുട്ടിയുടെ ജനനത്തിനു ശേഷം പല സ്ത്രീകള്‍ക്കും കുട്ടിയെ എങ്ങനെ ശരിയായി പിടിക്കാം, പാല്‍ കൊടുക്കാം എന്ന് അറിയില്ല. കുറഞ്ഞ പാലുല്‍പാദനം, സമ്മര്‍ദ്ദം, കുട്ടിയുടെയും അമ്മയുടെയും ആരോഗ്യം അല്ലെങ്കില്‍ അസ്വാസ്ഥ്യബോധം തുടങ്ങിയ നിരവധി കാരണങ്ങളാല്‍, കുഞ്ഞിന് എളുപ്പത്തിലും കൃത്യമായും ഭക്ഷണം നല്‍കാന്‍ സ്ത്രീകള്‍ക്ക് കഴിയാറില്ല.ക്ഷീണവും ഉറക്കക്കുറവും കുഞ്ഞ് പിറന്നാല്‍ അമ്മമാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഉറക്കം ത്യജിക്കേണ്ടി വരുന്നു എന്നതാണ്. കുഞ്ഞിന്റെ ഉറക്കം-ഉണരല്‍ ദിനചര്യകള്‍ക്കനുസരിച്ച് അമ്മമാരും ഉണരുകയും ഉറങ്ങുകയും വേണം. ഇതുമൂലം പുതിയ അമ്മമാര്‍ക്ക് ശരിയായി ഉറങ്ങാന്‍ കഴിയാറില്ല. അതേ സമയം, പകല്‍ ഉറങ്ങുന്ന ശീലമില്ലാത്ത അല്ലെങ്കില്‍ വീട്ടുജോലികളില്‍ സഹായിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്കും ഉറക്കക്കുറവ് ഒരു വലിയ പ്രശ്നമായി മാറുന്നു. മറ്റുള്ളവരുടെ ഉപദേശം പുതിയ അമ്മമാര്‍ അവരുടെ ചുറ്റുമുള്ള ആളുകളില്‍ നിന്ന് ഉപദേശങ്ങളും നുറുങ്ങുകളും പരാതികളും നിരന്തരം കേള്‍ക്കുന്നു. ഇത് തങ്ങള്‍ ഒരു നല്ല അമ്മയാണെന്ന് തെളിയിക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.
പല കാര്യങ്ങളും പുതിയ അമ്മമാരുടെ മനസ്സില്‍ കുറ്റബോധവും ജീവിതത്തില്‍ സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു, ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പലപ്പോഴും പ്രശ്നമാകുന്നു.ഭക്ഷണശീലങ്ങളിലെ മാറ്റം പോഷകസമൃദ്ധമായ ഭക്ഷണം എന്നത് ഗര്‍ഭകാലത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് അമ്മമാര്‍ ഓര്‍ക്കണം. ഒരു കുഞ്ഞ് ജനിച്ച ശേഷവും അമ്മമാര്‍ ആരോഗ്യകരമായ ഭക്ഷണക്രമം തുടരേണ്ടതുണ്ട്. ഗര്‍ഭധാരണത്തിനു ശേഷം അവര്‍ കഴിക്കുന്നതെന്തും കുഞ്ഞിന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. പ്രോട്ടീന്‍, ഇരുമ്പ്, കാല്‍സ്യം, സിങ്ക്, ഫോളേറ്റ്, നാരുകള്‍, വൈറ്റമിന്‍ എ, ബി, സി, ഇ, ഒമേഗ 3, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവയാണ് പുതിയ അമ്മമാര്‍ക്ക് ആവശ്യമായ ചില പോഷകങ്ങള്‍. ധാന്യങ്ങള്‍, പച്ച ഇലക്കറികള്‍, നട്സ്, വിത്തുകള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ നിങ്ങള്‍ കഴിക്കണം. മുലയൂട്ടുന്ന സമയത്ത്, അമ്മമാര്‍ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണം. ഒരു പുതിയ അമ്മ ഉത്പാദിപ്പിക്കുന്ന പാലിന്റെ പോഷകമൂല്യം അവള്‍ കഴിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഗാലക്റ്റോഗോഗുകള്‍ എന്നറിയപ്പെടുന്ന ചില ഭക്ഷണങ്ങള്‍ പാലുല്‍പാദനം വര്‍ദ്ധിപ്പിക്കും. ഉലുവ, ജീരകം, പെരുംജീരകം, ബാര്‍ലി, വെളുത്തുള്ളി, ഓട്‌സ്, അണ്ടിപ്പരിപ്പ്, പച്ച പച്ചക്കറികള്‍, ധാന്യങ്ങള്‍, മുട്ട, സിട്രസ് പഴങ്ങള്‍ എന്നിവയാണ് പുതിയ അമ്മമാര്‍ കഴിക്കേണ്ട ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍.