ഈ ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ പാടില്ല

ഈ ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ പാടില്ല
ഈ ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ പാടില്ല

രാവിലെ പ്രഭാത ഭക്ഷണത്തിന് നമ്മള്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ആണ് കഴിക്കാറുള്ളത്. എളുപ്പം തയ്യാറാക്കി കഴിക്കാന്‍ പറ്റുന്ന ഭക്ഷണങ്ങള്‍ ആണ് മിക്കപ്പോഴും ബ്രേക്ക്ഫാസ്റ്റിന് ഉണ്ടാക്കാറുള്ളത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാന്‍ പാടില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം.

ചീസ്

ചീസ്, പനീര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തരുത്. ഇവ കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമായേക്കാം.

ഫ്രൂട്ട് ജ്യൂസുകള്‍

ഫ്രൂട്ട് ജ്യൂസുകള്‍ രാവിലെ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. അതിനാല്‍ ഇവയും രാവിലെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

വൈറ്റ് ബ്രഡ്

വൈറ്റ് ബ്രഡ് രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. കൂടാതെ രാവിലെ വൈറ്റ് ബ്രഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും.

മധുരം അടങ്ങിയ സിറിയലുകള്‍

കോണ്‍ഫ്ളേക്സ് ഉള്‍പ്പെടെയുള്ള ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍ കഴിക്കുന്നതും ഒഴിവാക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന മധുരവും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിന് ഒട്ടും നല്ലതല്ല.

പ്രോസസ്ഡ് ഭക്ഷണങ്ങള്‍

രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ അഥവാ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നതും ഒഴിവാക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പൊതുവേ ആരോ?ഗ്യത്തിന് നല്ലതല്ല.

മധുര പലഹാരങ്ങള്‍

മധുര പലഹാരങ്ങള്‍, മധുരം ധാരാളം അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ തുടങ്ങിയവയും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. ഇവ ഷുഗര്‍ കൂട്ടും.

Top