ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന പഴവര്‍ഗ്ഗമാണ് സ്‌ട്രോബെറി .ചുവപ്പു നിറത്തിലുള്ള ഇവയെ കാണാനും നല്ല ഭംഗിയാണ് .ദൈനംദിന ഭക്ഷണത്തില്‍ സ്‌ട്രോബെറി ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.സ്‌ട്രോബെറി ഒരു പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നു. അതിനര്‍ത്ഥം ‘നല്ല’ കുടല്‍ ബാക്ടീരിയകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
സ്‌ട്രോബെറിയിലെ ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഉയര്‍ന്ന കൊളസ്‌ട്രോള്‍, കാന്‍സര്‍, ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം തുടങ്ങിയ ആരോഗ്യ അവസ്ഥകളില്‍ നിന്ന് സംരക്ഷിക്കാനും അവ സഹായിച്ചേക്കാം. സ്‌ട്രോബറി പൊട്ടാസ്യത്തിന്റെ കലവറയാണ്. രക്തക്കുഴലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആയാസം കുറയ്ക്കാനും പൊട്ടാസ്യത്തിന് കഴിയും.
സ്ട്രോബെറിയില്‍ കാണപ്പെടുന്ന ആന്തോസയാനിന്‍ പോലെയുള്ള ആന്റിഓക്സിഡന്റുകള്‍ ആരോഗ്യമുള്ള ഗട്ട് മൈക്രോബയോമിന് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. അവശ്യ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഈ പഴങ്ങള്‍ ഹൃദയ, മസ്തിഷ്‌ക ആരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഉയര്‍ന്ന അളവിലുള്ള എല്‍ഡിഎല്‍ കൊളസ്ട്രോള്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) ഹൃദ്രോഗത്തിന് കാരണമാകും. സ്‌ട്രോബറിയിലെ ആന്റിഓക്സിഡന്റുകളും ഡയറ്ററി ഫൈബറും ആരോഗ്യകരമായ നിലയില്‍ കൊളസ്ട്രോളിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.
ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമായതിനാല്‍ സ്‌ട്രോബെറി ചര്‍മ്മത്തിന് നല്ലതാണ്. എലാജിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് അള്‍ട്രാവയലറ്റ് രശ്മികളെ നശിപ്പിക്കുന്നതില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. കൂടാതെ, അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന കേടുപാടുകള്‍ മാറ്റാനും ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു.
സ്‌ട്രോബെറിയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.