CMDRF

ഈ ജങ്ക് ഫുഡുകള്‍ നിങ്ങളുടെ ആയുസ്സ് കുറയ്ക്കും!

ഈ ജങ്ക് ഫുഡുകള്‍ നിങ്ങളുടെ ആയുസ്സ് കുറയ്ക്കും!
ഈ ജങ്ക് ഫുഡുകള്‍ നിങ്ങളുടെ ആയുസ്സ് കുറയ്ക്കും!

ക്കാലത്ത് ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുന്നത് കൊണ്ട് ആയുസ്സ് 10%-ല്‍ അധികം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു, ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഗവേഷകര്‍ 500,000-ത്തിലധികം ആളുകളില്‍ നടത്തി വരുന്ന പഠനത്തിലാണ് ഇത് വ്യക്തമാവുന്നത്. ഈ ഡാറ്റയില്‍ പറയുന്നത് ഇത്തരം ഭക്ഷണങ്ങളില്‍ നിന്നുള്ള അപകടസാധ്യത സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ എന്നാണ്.

ജങ്ക് ഫുഡില്‍ പ്രധാനിയാണ് ശീതളപാനീയങ്ങള്‍, ഇവ മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന അപകടം ചെറുതല്ല. അസ്പാര്‍ട്ടേം, അസെസള്‍ഫേം പൊട്ടാസ്യം, സ്റ്റീവിയ തുടങ്ങിയ കൃത്രിമ മധുരം അടങ്ങിയിട്ടുള്ളതിനാല്‍ ശീതള പാനീയങ്ങളെ അള്‍ട്രാപ്രോസസ്ഡ് ഭക്ഷണമായി കണക്കാക്കപ്പെടുന്നു, ഇത്തരം ഭക്ഷണങ്ങളില്‍ നമുക്ക് കാണാന്‍ കഴിയാത്ത അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഡിമെന്‍ഷ്യ, ടൈപ്പ് 2 പ്രമേഹം,പൊണ്ണത്തടി,ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സ്‌ട്രോക്ക്, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയ്ക്ക് കാരണമാവുന്നു.

ഇത്തരം ഭക്ഷണത്തില്‍ ആകര്‍ഷണത്തിനായി ഉപയോഗിക്കുന്ന സോസുകളും, എസ്സന്‍സുകളും, മസാലകളും കൂടുതല്‍ രൂചികരമായത് കൊണ്ട് തന്നെ ആളുകള്‍ക്ക് താല്പര്യം കൂടുന്നു. അതിന്റെ നിറങ്ങളും,മണവും അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇത്തരം ഭക്ഷണങ്ങള്‍ രുചികരമാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളില്‍ പൂപ്പല്‍, ബാക്ടീരിയ പോലുള്ളവയെ പ്രതിരോധിക്കാനുള്ള പ്രിസര്‍വേറ്റീവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍, ഹാം, കോര്‍ണഡ് ബീഫ്, ജെര്‍ക്കി, ഡെലി മീറ്റുകള്‍ പോലുള്ള ഭക്ഷണങ്ങള്‍ കുടല്‍, ആമാശയ അര്‍ബുദം രോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇത്തരം ഭക്ഷണം കഴിക്കുന്നത് പ്രായം കുറഞ്ഞവരും ഭാരമുള്ളവരുമാണെന്ന് പഠനത്തില്‍ പറയുണ്ട്. ഇന്നത്തെ തലമുറ ജങ്ക് ഫുഡ് മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്. വീട്ടിലെ അടുക്കളയില്‍ ഉണ്ടാക്കുന്ന നല്ല ഭക്ഷണത്തോട് ഉള്ള താല്പര്യം കുറഞ്ഞു വരുകയാണ്. അത് കൊണ്ട് തന്നെ ജീവിതശൈലി രോഗങ്ങളാല്‍ ചെറിയ പ്രായത്തില്‍ തന്നെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ അനവധിയാണ്. ഇത്തരത്തിലുള്ള ഭക്ഷണ ശീലങ്ങള്‍ വരുംതലമുറയെ സാരമായി ബാധിക്കും. അടുത്ത 20 മുതല്‍ 30 വരെ വര്‍ഷങ്ങളിലെ, മരണനിരക്കുമായി ഈ പഠനം താരതമ്യം ചെയ്യുമ്പോള്‍, ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നവരുടെ മരണ സാധ്യത നിരക്ക് വളരെ കൂടുതലാണ്.

Top