മനാമ: ജിദാഫ്സ് മാര്‍ക്കറ്റില്‍ അനുമതിയില്ലാതെ പ്രവർത്തിച്ച നിരവധി പച്ചക്കറി, പഴം, മത്സ്യ സ്റ്റാളുകള്‍ മനാമ മുനിസിപ്പാലിറ്റി അധികൃതര്‍ പൊളിച്ചുമാറ്റി. കടയുടമകള്‍ക്ക് മൂന്നു ദിവസം മുമ്പ് നോട്ടീസ് നൽകിയതിനെ തുടര്‍ന്നാണ് നടപടി. നിയമപരമായ അനുമതിയില്ലാത്തതിനാലും, അപകടസാധ്യതയുള്ള വഴിയായതിനാലും കടകള്‍ പൊളിച്ചുമാറ്റണമെന്ന് നോട്ടീസില്‍ നിദ്ദേശമുണ്ടായിരുന്നു.
ALSO READ: തീപിടിത്തം; ദുബൈയില്‍ രണ്ട് മരണം
ഗോള്‍ഡ് സൂക്കിലേക്ക് പോകുന്ന റോഡിന്റെ അറ്റത്ത് വടക്കേ ഭാഗത്തായിരുന്നു ഈ കടകള്‍ ഉണ്ടായിരുന്നത്. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും മാര്‍ക്കറ്റിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കച്ചവടക്കാർ മുനിസിപ്പാലിറ്റി കാര്യ മന്ത്രിയോട് അഭ്യർഥിച്ചു.