സിങ്കൂരും നന്ദിഗ്രാമും… പശ്ചിമ ബംഗാളിലെ ഇടതുപക്ഷ ഭരണത്തെ വീഴ്ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച രണ്ട് സമരങ്ങളാണ്. സാധാരണക്കാര്‍ക്ക് ഒരുലക്ഷം രൂപയ്ക്ക് കാറില്‍ കുടുംബവുമൊത്ത് യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്നതിനായി രത്തന്‍ ടാറ്റ കണ്ട സ്വപ്നമായിരുന്നു നാനോ കാര്‍. ഒരു സ്‌കൂട്ടറില്‍ ഒരു കുടുംബം ആകെ യാത്ര ചെയ്യുന്ന ദൃശ്യം കണ്ടാണ് ഇത്തരമൊരു നീക്കത്തിന് ടാറ്റ തയ്യാറായിരുന്നത്. എന്നാല്‍ സിങ്കൂരില്‍ ടാറ്റാ മോട്ടോഴ്‌സിനു വേണ്ടി ഫാക്ടറി തുടങ്ങാന്‍ പോയ രത്തന്‍ ടാറ്റയ്ക്ക് ആ പദ്ധതി തന്നെ പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് പിന്‍മാറേണ്ടി വന്നിരുന്നത്. രത്തന്‍ ടാറ്റ ഓര്‍മ്മയാകുന്ന ഈ ഘട്ടത്തില്‍ ആ കഥയും നാം ഓര്‍ക്കണം.
വീഡിയോ കാണുക