നമ്മുടെ തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തിൽ തന്നെയാണ്. തലമുടി വളരാൻ വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ നട്സുകൾ കഴിക്കുന്നത് വളരെ നല്ലതാണ് എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ദീപ്ശിഖ ജെയിൻ പറയുന്നത്. അപ്പോൾ അത്തരത്തിൽ തലമുടി വളരാൻ സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം.
- ബദാം
തലമുടിയുടെ വളർച്ചയെ വളരെയധികം സഹായിക്കുന്ന ബയോട്ടിൻ, പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവ അടങ്ങിയ ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. തലമുടിയുടെ ആരോഗ്യത്തിനായി നമുക്ക് കുതിർത്ത ബദാം കഴിക്കാം.
2 . ബ്രസീൽ നട്സ്
ബ്രസീൽ നട്സ് പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയതാണ് . ഇവയിൽ സെലീനിയം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തലമുടി വളരാനും, ഒപ്പം മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റായ ദീപ്ശിഖ ജെയിൻ പറയുന്നു.
Also Read: ചാടിയ വയർ കുറയ്ക്കണ്ടേ! അത്ഭുത ചായ കുടിച്ചാലോ
3 . അണ്ടിപ്പരിപ്പ്
ആരോഗ്യകരമായ കൊഴുപ്പുകളായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ളവ കശുവണ്ടിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ അണ്ടിപ്പരിപ്പ് കഴിക്കുന്നതും നമ്മുടെ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കു; ആരോഗ്യ വിദഗ്ദ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രമെ ആഹാര ക്രമത്തിൽ മാറ്റം വരുത്തുവാൻ പാടുള്ളു