CMDRF

‘യുവതാരങ്ങള്‍ക്ക് പിന്തുടരാനുള്ള മാതൃകയാണവര്‍’; വിരമിച്ച താരങ്ങളെ പ്രശംസിച്ച് ലക്ഷ്മണ്‍

‘യുവതാരങ്ങള്‍ക്ക് പിന്തുടരാനുള്ള മാതൃകയാണവര്‍’; വിരമിച്ച താരങ്ങളെ പ്രശംസിച്ച് ലക്ഷ്മണ്‍
‘യുവതാരങ്ങള്‍ക്ക് പിന്തുടരാനുള്ള മാതൃകയാണവര്‍’; വിരമിച്ച താരങ്ങളെ പ്രശംസിച്ച് ലക്ഷ്മണ്‍

ന്യൂഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍നിന്ന് വിരമിച്ച രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും രവീന്ദ്ര ജദേജയെയും പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും നാഷനല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനുമായ വിവിഎസ് ലക്ഷ്മണ്‍. ട്വന്റി 20 ലോകകപ്പ് നേടിയ ശേഷം ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍നിന്ന് വിരമിച്ച മൂവരെയും അഭിനന്ദിച്ച ലക്ഷ്മണ്‍, അവരുടെ സംഭാവനകള്‍ യുവതാരങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.

‘കളിയിലെ മൂന്ന് പ്രതിഭകള്‍ക്കുമുള്ള എന്റെ സന്ദേശം ഇതാണ്. വിരാട്, രോഹിത്, രവീന്ദ്ര ജദേജ എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുരോഗതിക്ക് വളരെയധികം സംഭാവന നല്‍കിയ പ്രതിഭാധനരായ കളിക്കാരാണ്. ഏറെ അഭിനന്ദനങ്ങള്‍. അവര്‍ നല്‍കിയ എല്ലാ സംഭാവനകള്‍ക്കും നന്ദി. യുവതാരങ്ങള്‍ക്ക് പിന്തുടരാനുള്ള മാതൃകയാണവര്‍. അവരുടെ കളിയിലെ ആവേശവും പ്രതാപവും മാതൃകാപരമാണ്. അവരുടെ മികച്ച ട്വന്റി 20 കരിയറിന് ഏറെ അഭിനന്ദനങ്ങള്‍. ക്രിക്കറ്റിന്റെ ദൈര്‍ഘ്യമേറിയ പതിപ്പുകളില്‍ അവര്‍ തുടര്‍ന്നും സംഭാവന നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്’- ബിസിസിഐ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ലക്ഷ്മണ്‍ പറഞ്ഞു.

സിംബാബ്‌വെ പര്യടനത്തിലുള്ള ഇന്ത്യന്‍ യുവനിരയുടെ താല്‍ക്കാലിക പരിശീലക വേഷത്തിലാണ് നിലവില്‍ ലക്ഷ്മണ്‍.

Top