CMDRF

മൂന്നാറില്‍ കൂട്ടത്തോടെ ഇറങ്ങി കാട്ടാന; വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്തു

മൂന്നാറില്‍ കൂട്ടത്തോടെ ഇറങ്ങി കാട്ടാന; വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്തു
മൂന്നാറില്‍ കൂട്ടത്തോടെ ഇറങ്ങി കാട്ടാന; വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്തു

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് കാറുകളുടെയും മുകള്‍ ഭാഗവും സൈഡിലെ ഗ്ലാസുകളും കാട്ടാനക്കൂട്ടം പൊട്ടിച്ചു. പ്രദേശത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്.

വനവകുപ്പ് സംഘം സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. പ്രദേശത്ത് ആനകളുടെ ശല്യം രൂക്ഷമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അവധി ദിവസമായതിനാല്‍ ഒട്ടേറെ വിനോദ സഞ്ചാരികള്‍ മൂന്നാറില്‍ എത്തുന്നുണ്ട്. ആനയെ തുരത്താന്‍ വേണ്ട നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Top