റോഡുകളിലെ ആള്‍നൂഴികളുടെ മൂടികള്‍ അടിച്ച് മാറ്റി കള്ളന്‍മാര്‍

റോഡുകളിലെ ആള്‍നൂഴികളുടെ മൂടികള്‍ അടിച്ച് മാറ്റി കള്ളന്‍മാര്‍
റോഡുകളിലെ ആള്‍നൂഴികളുടെ മൂടികള്‍ അടിച്ച് മാറ്റി കള്ളന്‍മാര്‍

സെന്‍സറുകള്‍ വയ്ക്കാനൊരുങ്ങി നഗരസഭ. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. കൊവിഡ് മഹാമാരിക്ക് പിന്നാലെയാണ് മാന്‍ ഹോളുകളുടെ മൂടികള്‍ മോഷണം പോവുന്നത് പതിവായതിന് പിന്നാലെയാണ് നീക്കം. 2023ല്‍ മാത്രം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 791 കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നേരത്തെ മാന്‍ ഹോളുകള്‍ ചങ്ങലയിട്ട് പൂട്ടിയിട്ടിരുന്നുവെങ്കിലും മോഷ്ടാക്കള്‍ക്ക് അതൊരു തടസമാകാതെ വരികയായിരുന്നു. അടപ്പിനൊപ്പം ചങ്ങലയും കൂടി മോഷണം പോകാന്‍ ആരംഭിച്ചതോടെ അധികൃതര്‍ വീണ്ടും ബുദ്ധിമുട്ടിലാവുകയായിരുന്നു. ഇതോടെയാണ് മാന്‍ഹോള്‍ അടപ്പുകളില്‍ സെന്‍സറുകള്‍ ഘടിപ്പിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്. രണ്ടിടങ്ങളിലായി സെന്‍സറുകള്‍ ഘടിപ്പിച്ച മാന്‍ഹോള്‍ അടപ്പുകള്‍ സ്ഥാപിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.

2022ല്‍ 836 കേസുകളും 2024ല്‍ 564 കേസുകളും 2019ല്‍ 386 കേസുകളുമാണ് മാന്‍ ഹോളുകളുടെ അടപ്പ് മോഷണം പോയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2023ല്‍ ശരാശരി ഓരോ ദിവസവും രണ്ട് മാന്‍ ഹോളുകളുടെ അടപ്പ് കാണാതാവുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2024ല്‍ മാത്രം ഇതിനോടകം നഷ്ടമായിട്ടുള്ളത് 220 മാന്‍ഹോളുകളുടെ മൂടിയാണ് കാണാതായിട്ടുണ്ട്. പ്രധാനമായും രാത്രികാലത്ത് നടക്കുന്ന മോഷണം തടയാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടുമില്ല. തുറന്ന് കിടക്കുന്ന ഇത്തരം മാന്‍ഹോളുള്‍ നിമിത്തം അപകടമുണ്ടാവുന്നതും മേഖലയില്‍ പതിവാവുന്നുണ്ട്. 2018ല്‍ തുറന്ന് കിടന്ന മാന്‍ഹോളില്‍ വീണ യുവാവിന്റെ മൃതദേഹം രണ്ട് ദിവസത്തെ തെരച്ചിലിന് ഒടുവിലാണ് കണ്ടെത്താനായത്.

ഇതിന് പിന്നാലെ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇരുമ്പ് നിര്‍മിതമായ അടപ്പുകള്‍ ആക്രിക്കടകളിലാണ് മോഷ്ടാക്കള്‍ വില്‍ക്കുന്നത്. 1200 രൂപ വരെയാണ് ഒരു മൂടിക്ക് ലഭിക്കുന്നതെന്നാണ് മോഷണം കൂടാന്‍ കാരണമാകുന്നത്. മുംബൈയില്‍ മാത്രം 1 ലക്ഷത്തോളം മാന്‍ഹോളുകളാണുള്ളത്.

Top