കാര്യങ്ങള്‍ മുഖത്ത് നോക്കി പറയണം, ഗംഭീറിനെ പോലെ! പാകിസ്ഥാന്‍ ക്രിക്കറ്റിനെ വിമര്‍ശിച്ച് താരം

1965ന് ശേഷം പാകിസ്താന്റെ ഏറ്റവും താഴ്ന്ന റാങ്കാണിത്. അതോടൊപ്പം രണ്ട് സ്ഥാനങ്ങൾ കൂടിയാണ് അവര്‍ക്ക് നഷ്ടമായത്.

കാര്യങ്ങള്‍ മുഖത്ത് നോക്കി പറയണം, ഗംഭീറിനെ പോലെ! പാകിസ്ഥാന്‍ ക്രിക്കറ്റിനെ വിമര്‍ശിച്ച്  താരം
കാര്യങ്ങള്‍ മുഖത്ത് നോക്കി പറയണം, ഗംഭീറിനെ പോലെ! പാകിസ്ഥാന്‍ ക്രിക്കറ്റിനെ വിമര്‍ശിച്ച്  താരം

കറാച്ചി: വളരെ മോശം അവസ്ഥയിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. നിലവിൽ ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര പാകിസ്ഥാന് നഷ്ടമായിരുന്നു.

പാകിസ്ഥാന്റെ പ്രകടനം രണ്ട് മത്സരങ്ങളിലും അതിദയനീയവുമായിരുന്നു. ടീമിനെതിരെ ഉയരുന്നത് കടുത്ത വിമര്‍ശനമാണ്. ഈ അവസ്ഥയിൽ മുൻ പാകിസ്ഥാൻ താരം പറഞ്ഞ കാര്യം ഏറെ ശ്രദ്ധ നേടുകയാണ്. ഗൗതം ഗംഭീറില്‍ നിന്ന് പാകിസ്ഥാന് ഏറെ പഠിക്കാനുണ്ടെന്നാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ പറയുന്നത് .

Also Read: ഔട്ടായത് വിശ്വസിക്കാൻ കഴിയാതെ റിയാൻ പരാ​ഗ്

അദ്ദേഹത്തിന്റെ വാക്കുകള്‍…

DANISH KANERIA-FORMER PAKISTAN PLAYER

ഇന്ത്യയുടെ ഗൗതം ഗംഭീര്‍ ഒരു മികച്ച കളിക്കാരനും ഒരു നല്ല കോച്ചുമാണ്. മുഖത്ത് നോക്കി കാര്യങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല. ഇന്ത്യയ്ക്ക് മുമ്പ് രാഹുല്‍ ദ്രാവിഡിനെ പോലെ പ്രതിഭാശാലിയായ കോച്ചുണ്ടായിരുന്നു. ഇത്തത്തില്‍ മാനസിക കരുത്തുള്ള കോച്ചുമാരെയാണ് നമ്മുട പാകിസ്ഥാനും വേണ്ടത്. അതുകൊണ്ടാണ് ഇന്ത്യന്‍ ടീം മറ്റു ടീമുകളെ പോലെ മികച്ച രീതിയില്‍ കളിക്കുന്നത്. കനേരിയ പറഞ്ഞു.

ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ 2-0ത്തിന് തോറ്റതിന് പിന്നാലെ നിലവിൽ ഐസിസി റാങ്കിംഗില്‍ പാകിസ്ഥാന്‍ എട്ടാം സ്ഥാനത്തേക്ക് വീണിരുന്നു. 1965ന് ശേഷം പാകിസ്താന്റെ ഏറ്റവും താഴ്ന്ന റാങ്കാണിത്. അതോടൊപ്പം രണ്ട് സ്ഥാനങ്ങൾ കൂടിയാണ് അവര്‍ക്ക് നഷ്ടമായത്. പക്ഷെ പാകിസ്ഥാന്റെ ഈ തോല്‍വി ഗുണം ചെയ്തത് ശ്രീലങ്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമാണ്. ലങ്ക ആറാം സ്ഥാത്തേക്ക് കയറി. വിന്‍ഡീസ് ഏഴാം സ്ഥാനത്താണ്. ബംഗ്ലാദേശ് ഈ പരമ്പര തൂത്തുവാരിയെങ്കിലും റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.

Also Read: അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഒലി പോപ്പ്

നിലവിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.

Top