CMDRF

ചുരുണ്ട മുടിക്ക് ആരാധകരേറെ; മുടി സംരക്ഷിക്കാൻ ഇതാ കുറച്ച് ടിപ്സ്

ചുരുണ്ട മുടിക്ക് ആരാധകരേറെ; മുടി സംരക്ഷിക്കാൻ ഇതാ കുറച്ച് ടിപ്സ്
ചുരുണ്ട മുടിക്ക് ആരാധകരേറെ; മുടി സംരക്ഷിക്കാൻ ഇതാ കുറച്ച് ടിപ്സ്

ചുരുണ്ടമുടിയുള്ളവർ പലരും മുടി സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നത് കാണാം. മുടി സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടും , മടിയുമൊക്കെയാണ് കാരണം. എന്നാൽ വളരെ ഭം​ഗിയുള്ള മുടിയാണ് ചുരുണ്ട മുടി. കൃത്യമായ രീതിയില്‍ പരിചരിച്ചാല്‍ ഏറ്റവും മനോഹരമായി കൊണ്ടുനടക്കുവാന്‍ നമുക്ക് സാധിക്കും. ചുരുണ്ട മുടി സംരക്ഷിക്കാനുള്ള നിരവധി ഉത്പന്നങ്ങൾ ഇപ്പോൾ വിപണികളിലുണ്ട്. വീട്ടിലുള്ള സാധനങ്ങൾ ഉപയോ​ഗിച്ച് തന്നെ സംരക്ഷിക്കാനും കഴിയും. ചിലകാര്യങ്ങളൊക്കെ കൃത്യമായി ചെയ്തൽ നമുക്ക് മുടി വളരെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാം.

മുടിയ്ക്ക് ചേരുന്ന ഷാംപൂവും കണ്ടീഷ്ണറും ഉപയോഗിക്കാം

ചുരുണ്ട മുടിയ്ക്ക് ചേരുന്ന വിധത്തില്‍ ഒട്ടനവധി ഷാപൂവും കണ്ടീഷ്ണറും വിപണിയിൽ ലഭ്യമാണ്. പ്രത്യേകിച്ച് നാച്വറല്‍ എസ്സന്‍സ് അടങ്ങിയ, അതുപോലെ, കറ്റാര്‍വാഴ, ഷിയ ബട്ടര്‍, പ്ലാന്റ് എക്‌സട്രാക്റ്റ്‌സ്, കെരാറ്റിന്‍ എന്നിവയെല്ലാം ചേരുവകളായിട്ടുള്ള നിരവധി ഷാംപൂസ് ലഭ്യമാണ്. ഇതില്‍, നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് നിങ്ങളുടെ മുടിയ്ക്ക് ചേരുന്ന ഷാംപൂസ് തിരഞ്ഞെടുക്കാവുന്നതാണ്.

ചീപ്പിന്റെ ഉപയോഗം ശ്രദ്ധിക്കാം

ചെറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. വലിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. കുളിച്ച ഉടനെ ചീപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. നനഞ്ഞ മുടി ചീകുന്നതിനു പകരം കൈ വിരലുകൾ കൊണ്ട് കെട്ടുകൾ അകറ്റാം.

അമിതമായി ഷാംപൂ ഉപയോഗിക്കരുത്

തലയിലെ എണ്ണമയം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനായി അമിതമായി ഷ്ാംപൂ ഉപയോഗിക്കുന്നവരും ഉണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച് ചുരുണ്ട മുടി ഉള്ളവര്‍ക്ക്. മുടി വേഗത്തില്‍ ഡ്രൈ ആയി പോകുന്നതിലേയ്ക്കും അത് മുടി ജെഡ പിടിക്കുന്നതിനും പൊട്ടിപോകുന്നതിലേയ്ക്കും നയിക്കും. അതുകൊണ്ട് തന്നെ മൈല്‍ഡ് ഷൂപൂ ഉപയോഗിച്ച് ദിവസേന കുളിക്കുന്നതോ, അല്ലെങ്കില്‍ മൂന്ന് ദിവസം കൂടുമ്പോള്‍ മാത്രം തല കഴുകുന്നതോ ആണ് നല്ലത്.

എണ്ണ തലയോട്ടിയിൽ മാത്രം തേക്കുക

എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണെങ്കിലും അധികം എണ്ണ തലയില്‍ തേക്കുന്നത് മുടി വരണ്ടു പോകുന്നതിന് കാരണമാകും. തലയോട്ടിയില്‍ മാത്രം എണ്ണ തേക്കാന്‍ ശ്രമിക്കുക മുടിയിഴകളില്‍ എണ്ണ അധികമായാല്‍ അധികം ഷാംമ്പൂ ഉപയോഗിക്കേണ്ടി വരും. ഇത് മുടിയിഴകളെ കൂടുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു.

മുടി കട്ടകുത്താതിരിക്കുവാന്‍ എന്തെല്ലാം ചെയ്യാം

മുടിയുടെ പുറമേയുള്ള ക്യൂട്ടിക്കിള്‍ ലെയര്‍ ഉയര്‍ന്നിരിക്കുന്നത് മുടിയിഴകളെ വരണ്ടതും ഫ്രിസ്സിയുമാക്കുന്നു. അതുകൊണ്ട് തന്നെ ഉറങ്ങുമ്പോഴും, പുറത്ത് പൊടിപടലങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴും, ബൈക്കിൽ യാത്ര ചെയ്യുമ്പോഴും ഒക്കെ കെട്ടിയിടാൻ ശ്രമിക്കാം. അതുപോലെതന്നെ, മുടി ടൈറ്റ് ആക്കി കെട്ടിവയ്ക്കാതിരിക്കുന്നതും നല്ലതായിരിക്കും. ഇത് വേഗത്തില്‍ മുടി ജടപിടിക്കുന്നതിനും പൊട്ടിപോകുന്നതിനുമെല്ലാം കാരണമാകും.

Top