ബിപി നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ബിപി നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ബിപി നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

അടുത്ത കാലത്തായി ആളുകളില്‍ വളരെയധികം കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് രക്തസമ്മര്‍ദ്ദം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ബിപി കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ചിലതാണ്. ബിപിയെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. ബിപി നിയന്ത്രിക്കാന്‍ ശരിയായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തില്‍ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രമിക്കുക. ശരിയായ ശരീരഭാരം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരഭാരം കൂടുന്നത് ഹൃദ്രോഗം പോലെയുള്ളവയിലേക്ക് നയിക്കാം. മാത്രമല്ല ഇത് ബിപി കൂട്ടാനും കാരണമാകും. ഭക്ഷണത്തില്‍ അമിതമായ ഉപ്പ് ഉപയോഗിക്കുന്നവര്‍ അത് കുറയ്ക്കാന്‍ ശ്രമിക്കുക.

സോഡിയം കൂടുന്നത് ബിപി കൂടാനുള്ള പ്രധാന കാരണമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ ബിപി നിയന്ത്രിക്കാനും ഇത് സഹായിക്കും. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുക.വ്യായാമം ചെയ്യുന്നത് നല്ല ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വയ്ക്കുക. അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം എങ്കിലും വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നത് ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ നല്ലതാണ്. പുകവലി ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും. അമിതമായി പുകവലിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.അമിതമായി മദ്യപിക്കുന്നവര്‍ക്ക് ബിപി കൂടാനുള്ള സാധ്യത വളരെ വലുതാണ്. മാത്രമല്ല മദ്യപാനം മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകും.

Top