പുഞ്ചിരിക്ക് ആകർഷണീയത നൽകാൻ മനോഹരമായ പല്ലുകൾക്ക് സാധിക്കും. എന്നാൽ പല്ലുകളിലെ മഞ്ഞ നിറമാണ് പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നത്. പലരും പല്ലുകളിലെ കറ കളയാൻ ദന്ത ഡോക്ടറെയോ മറ്റു മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാൽ പ്രകൃതിദത്തമായ ചില മാർഗങ്ങൾ വഴി പല്ലിലെ മഞ്ഞ നിറത്തെ കളയാൻ സാധിക്കും. അത്തരത്തിൽ പല്ലുകളുടെ മഞ്ഞ നിറം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ബേക്കിംഗ് സോഡ- നാരങ്ങ
ബേക്കിംഗ് സോഡ പല്ലിലെ കറയെ ആഴത്തിൽ ചെന്ന് ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ നാരങ്ങയ്ക്കും കറയെ നശിപ്പിക്കാൻ കഴിയും. ഇതിനായി ബേക്കിംഗ് സോഡയും നാരങ്ങാ നീരും കൂട്ടി ചേർത്ത് പല്ലുകൾ തേയ്ക്കാം.
ആപ്പിൾ സൈഡർ വിനഗർ
പല്ലുകളുടെ മഞ്ഞ നിറം അകറ്റാൻ ആപ്പിൾ സൈഡർ വിനഗർ വെള്ളത്തിൽ കലർത്തി വായ് കഴുകുക.
മഞ്ഞൾ
മഞ്ഞൾ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറം മാറാൻ സഹായിക്കും.
ഉമിക്കരി
ഉമിക്കരി കൊണ്ട് പല്ല് തേക്കുന്നതും പല്ലുകളിലെ കറ മാറാൻ സഹായിക്കും.
ഉപ്പ്
ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നതും മഞ്ഞ നിറത്തെ കളയാൻ സഹായിക്കും.
ഗ്രാമ്പൂ
ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയുമായി കലർത്തി ഒരു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ മഞ്ഞ നിറത്തെ അകറ്റാൻ സഹായിക്കും.