മെച്ചപ്പെട്ട രീതിയില്‍ ചിന്തിക്കൂ, ആപ്പിളില്‍ നിന്ന് ബോട്ടിലേക്ക് വരൂ; ശ്രദ്ധ നേടി ബോട്ടിന്റെ പരസ്യം

ജറ്റ് നിരക്കിലുള്ള ഹെഡ്സെറ്റുകള്‍, ഇയര്‍പോഡുകള്‍ പോലുള്ള ശബ്ദ ഉപകരണങ്ങളിലൂടെ ശ്രദ്ധേയരാണ് ബോട്ട്. ഇലക്ട്രോണിക് ഉപകരണ രംഗത്തെ ഭീമനായ ആപ്പിളിനേ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടാണ് ബോട്ടിന്റെ പരസ്യം ശ്രദ്ധനേടുന്നത്. മെച്ചപ്പെട്ട രീതിയില്‍ ചിന്തിക്കൂ, ആപ്പിളില്‍ നിന്ന് ബോട്ടിലേക്ക് വരൂ എന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടുകയാണ് ബോട്ട്. പത്രങ്ങളില്‍ വന്ന ഈ പരസ്യത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാണിപ്പോള്‍. ബോട്ടിനെ പോലൊരു ചെറിയ ബ്രാന്‍ഡ് ആപ്പിളിനെ നേരിട്ട് വെല്ലുവിളിക്കുന്നതിലെ യുക്തിയും ധൈര്യവും ആളുകള്‍ ചര്‍ച്ചയാക്കുകയാണ്.

മാറി ചിന്തിക്കുകയല്ല, മെച്ചപ്പെട്ട രീതിയില്‍ ചിന്തിക്കുകയാണ് വേണ്ടതെന്ന് പരസ്യവാചകം പറയുന്നു. ഒരു ആപ്പിളിന്റെ ചിത്രത്തിനൊപ്പം ബോട്ടിന്റെ വയര്‍ലെസ് ഇയര്‍ഫോണുകളുടെ ചിത്രവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പരസ്യത്തിനെതിരെ നിരവധി പരിഹാസ കമന്റുകളും വരുന്നുണ്ട്.

Top