അർജുനായുള്ള മൂന്നാം ഘട്ട തെരച്ചിൽ ആറാം ദിവസവും തുടരും; ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട്

കനത്ത മഴ പെയ്താൽ ഡ്രഡ്‍ജിംഗ് താൽക്കാലികമായി നിർത്തും

അർജുനായുള്ള മൂന്നാം ഘട്ട തെരച്ചിൽ ആറാം ദിവസവും തുടരും; ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട്
അർജുനായുള്ള മൂന്നാം ഘട്ട തെരച്ചിൽ ആറാം ദിവസവും തുടരും; ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട്

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള മൂന്നാം ഘട്ട തെരച്ചിൽ ആറാം ദിവസവും തുടരും. ഇന്നും ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്. കനത്ത മഴ പെയ്താൽ ഡ്രഡ്‍ജിംഗ് താൽക്കാലികമായി നിർത്തും. ഇന്നലെയും റെഡ് അലർട്ടായിരുന്നെങ്കിലും രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാൽ ഡ്രഡ്‍ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തെരച്ചിലിലും നേരത്തേ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങളല്ലാതെ അർജുന്‍റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല.

നേരത്തേ ഡ്രോൺ റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജർ ഇന്ദ്രബാലന്‍റെ പോയന്‍റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാനപരിശോധന. എന്നാൽ ഇന്ദ്രബാലന്‍റെ ഡ്രോൺ പരിശോധനയിൽ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട പോയന്‍റിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. ഞായറാഴ്ച വരെയാണ് ഡ്രഡ്‍ജിംഗ് കമ്പനിക്ക് കരാർ നീട്ടി നൽകിയിരിക്കുന്നത്. തെരച്ചിലിന്‍റെ ഭാവി തീരുമാനിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്.

Top