മൂന്നാം വന്ദേഭാരത്; എറണാകുളം – ബെംഗളൂരു യാത്ര തുടങ്ങി

മൂന്നാം വന്ദേഭാരത്; എറണാകുളം – ബെംഗളൂരു യാത്ര തുടങ്ങി
മൂന്നാം വന്ദേഭാരത്; എറണാകുളം – ബെംഗളൂരു യാത്ര തുടങ്ങി

കൊച്ചി: കേരളത്തിനുള്ള മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര തുടങ്ങി. എറണാകുളം – ബെംഗളൂരു പാതയിലാണ് പുതിയ വന്ദേഭാരത്. ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 10ന് ബെംഗളൂരുവിലെത്തും.

ചെയര്‍കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തും. വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.20ന് എറണാകുളം ജങ്ഷനിലെത്തും.

ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26 വരെയാണ് നിലവില്‍ സര്‍വീസ്. സ്ഥിരമാക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. 620 കിലോമീറ്റര്‍ ദൂരം 9 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

Top