CMDRF

ലെവൽ-2 അക്രഡിറ്റേഷൻ അം​ഗീകാരം നേടി തിരുവനന്തപുരം വിമാനത്താവളം

ലെവൽ-2 അക്രഡിറ്റേഷൻ അം​ഗീകാരം നേടി തിരുവനന്തപുരം വിമാനത്താവളം
ലെവൽ-2 അക്രഡിറ്റേഷൻ അം​ഗീകാരം നേടി തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ-2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ നേടി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. മികച്ച സുരക്ഷയൊരുക്കി യാത്രക്കാർക്ക് നല്ല യാത്രാനുഭവം നൽകുന്നുവെന്ന് വിലയിരുത്തിയാണ് അം​ഗീകാരം.

മെച്ചപ്പെട്ട അടിസ്ഥാന സേവനം, സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാനായി വിമാനത്താവളത്തിൽ നടപ്പാക്കിയ ഇ-ഗേറ്റ് സംവിധാനം, ഭക്ഷണ-ഷോപ്പിംഗ് സൗകര്യങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരി​ഗണിച്ചാണ് അം​ഗീകാരം നൽകിയത്. യാത്രക്കാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

2024-25 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) എണ്ണത്തിലും റെക്കോർഡ് വർധനയാണ് ഉണ്ടായത്. ഏപ്രിൽ, മേയ്, ജൂൺ എന്നീ മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തിലേറെ യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസ ശരാശരി 4 ലക്ഷം പിന്നിട്ടു. ഈ കാലയളവിൽ 7954 എയർ ട്രാഫിക് മൂവ്മെന്റുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 6887 ആയിരുന്നു- 14% വർധന.

Top