CMDRF

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷം

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷം
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷം. അത്യാഹിത വിഭാഗത്തിലെ രോഗികള്‍ക്കുള്ള മരുന്ന് ഉള്‍പ്പടെ ആശുപത്രി ഫാര്‍മസിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. പുതിയ സാമ്പത്തിക വര്‍ഷമായതിനാലാണ് മരുന്നുകള്‍ വൈകുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

പ്രമേഹ രോഗികള്‍ക്കുള്ള മരുന്നുകളും പാരസെറ്റാമോള്‍ പോലുള്ള സാധാരണ ഗുളികകളും മാത്രമാണ് ഇപ്പോള്‍ ഇവിടെ നിന്ന് ലഭിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ രോഗികള്‍ക്കുള്ള മരുന്നുകളെല്ലാം വലിയ വില കൊടുത്ത് പുറത്ത് നിന്ന് തന്നെ വാങ്ങണം. സര്‍ജറിക്കുള്ള മരുന്നുകളും പുറത്തുനിന്നാണ് വാങ്ങുന്നതെന്ന് ചികിത്സയിലുള്ളവര്‍ പറയുന്നു.

എഴുതി നല്‍കിയ കുറിപ്പടികളുമായി ഫാര്‍മസിയില്‍ ചെന്നാല്‍ അധികൃതര്‍ ആദ്യമൊന്ന് തിരയും. പിന്നീട് മരുന്ന് പുറത്ത് നിന്ന് വാങ്ങാന്‍ നിര്‍ദ്ദേശിക്കും. എന്നാല്‍ പണമില്ലാത്തവര്‍ ഇത് കേട്ട് മരുന്ന് വാങ്ങാതെ മടങ്ങും. ഏതാനും ദിവസങ്ങളായി ജനറല്‍ ആശുപത്രിയില്‍ നടക്കുന്നതാണിത്.

Top