CMDRF

സൗഹൃദ പോരാട്ടങ്ങൾക്കായി തിരുവനന്തപുരം കൊമ്പന്‍സ് ഇനി ഗോവയിലേക്ക്

ബ്രസീലിലെ മധ്യനിര താരമായ 32കാരൻ പാട്രിക് മോട്ടയാണ് ടീമിലെ ഏറ്റവും പരിചയ സമ്പന്നന്‍

സൗഹൃദ പോരാട്ടങ്ങൾക്കായി തിരുവനന്തപുരം കൊമ്പന്‍സ് ഇനി ഗോവയിലേക്ക്
സൗഹൃദ പോരാട്ടങ്ങൾക്കായി തിരുവനന്തപുരം കൊമ്പന്‍സ് ഇനി ഗോവയിലേക്ക്

തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയില്‍ തെക്കൻ കേരളത്തിലേ ഏക ടീമായ തിരുവനന്തപുരം കൊമ്പന്‍സ് പരിശീലന മത്സരങ്ങൾക്കായി ഗോവയിലേക്ക് തിരിച്ചു. അടുത്ത മാസം 10ന് കാലിക്കറ്റ് എഫ്‌സിയുമായാണ് ലീഗിലെ കൊമ്പന്‍സിന്‍റെ ആദ്യ മത്സരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടീമിനെ പരിചയപ്പെടുത്തി. ബ്രസീലിൽ നിന്നുള്ള 6 താരങ്ങൾ ഉള്‍പ്പെടെ കരുത്തുറ്റ നിരയുമായാണ് കൊമ്പന്‍മാർ സൂപ്പര് ലീഗ് കേരളയിൽ ഇറങ്ങുന്നത്.

ബ്രസീലിലെ മധ്യനിര താരമായ 32കാരൻ പാട്രിക് മോട്ടയാണ് ടീമിലെ ഏറ്റവും പരിചയ സമ്പന്നന്‍. ബ്രസീലിലെ രണ്ടാം ഡിവിഷൻ ലീഗുകളില്‍ മോട്ട കളിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും മോട്ട കളിച്ചിട്ടുണ്ട്. 20 വയസ്സുള്ള ഡേവി കന്‍ഹിനാണ് ടീമിലെ ബേബി. ഗോവയിൽ മൂന്ന് പരിശീലന മല്‍സരങ്ങളിൽ ടീം പങ്കെടുക്കും. ഏറെ പ്രതീക്ഷയോടെയാണ് കളിക്കളത്തിലിറങ്ങുന്നതെന്ന് മുഖ്യ പരിശീലകന്‍ സെര്‍ജിയോ അലക്സാന്ദ്രേ പറഞ്ഞു. ഗോവയില്‍ ഏറ്റവും മികച്ച ടീമുകളുമായി മത്സരിക്കുന്നതിന് ടീമിന് അവസരം ലഭിക്കുമെന്നും സെര്‍ജിയോ പറഞ്ഞു.

Also Read: ആറ് ദിനം കൊണ്ട് കസ്റ്റം പ്ലേ ബട്ടണും സ്വന്തമാക്കി ക്രിസ്റ്റ്യാനൊ

ആറടി അഞ്ചിഞ്ചുകാരന് മൈക്കൽ അമേരിക്കോയാണ് ഗോള്‍കീപ്പർ. കേരളത്തിലെ കാലാവസ്ഥയുമായി എല്ലാവരും ഒത്തിണങ്ങിയെന്നും ലീഗിന് വേണ്ടിയുള്ള കാത്തിരിപ്പിലെന്നും അമേരികോ പറഞ്ഞു. ഗോവയില് നിന്ന് ടീം നേരിട്ട് കോഴിക്കോട്ടെത്തും. അടുത്ത് മാസം10ന് കാലിക്കറ്റ് എഫ് സിയുമായുള്ള ആദ്യ മല്‍സരത്തിനായി.

Top