തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇനി ഒപി ടിക്കറ്റിന് 10 രൂപ നൽകണം

സംഭവത്തിൽ പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇനി ഒപി ടിക്കറ്റിന് 10 രൂപ നൽകണം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇനി ഒപി ടിക്കറ്റിന് 10 രൂപ നൽകണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഇനി മുതൽ 10 രൂപ നൽകണം. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബി പി എൽ വിഭാഗത്തെ നിരക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആശുപത്രി വികസന സമിതിയുടെ അജണ്ട പുറത്തുവന്നത്. ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് നിരക്ക് 10 രൂപയായി ഏർപ്പെടുത്താൻ തീരുമാനിച്ചത്.

സംഭവത്തിൽ പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലാണ് ആശുപത്രി വികസന സമിതിയുടെ യോഗം ചേർന്നത്. ജില്ല കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

Top