CMDRF

ട്രാഫിക് പൊലീസിന് നേർക്ക് സിഐയുടെ തെറിയഭിഷേകം

ട്രാഫിക് പൊലീസിന് നേർക്ക് സിഐയുടെ തെറിയഭിഷേകം
ട്രാഫിക് പൊലീസിന് നേർക്ക് സിഐയുടെ തെറിയഭിഷേകം

തിരുവനന്തപുരം: വെഞ്ഞാറമൂട് ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനുനേരെ കാറിലെത്തിയ സി.ഐയുടെ തെറിയഭിഷേകവും ശകാരവും. വെഞ്ഞാറമൂട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അശോകന് നേരെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ സി.ഐ. യഹിയ തെറിയഭിഷേകം നടത്തിയത്.

ആറ്റിങ്ങല്‍ കോടതിയില്‍ പോയി തിരികെ വെഞ്ഞാറമൂട് എത്തിയപ്പോള്‍ ട്രാഫിക് കുരിക്കില്‍ പെട്ടതാണ് സി.ഐയെ ചൊടിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥന്‍ ഉടന്‍തന്നെ വെഞ്ഞാറമൂട് പോലീസില്‍ റിപ്പോര്‍ട്ട് നല്‍കി.

പോലീസ് ഉദ്യോഗസ്ഥന്റെ പരാതി ജി.ഡിയില്‍ രജിസ്റ്റര്‍ചെയ്തു. വെഞ്ഞാറമൂട് സി.ഐ. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഡിവൈ.എസ്.പി. ഓഫീസില്‍ ഇരുവരോടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ട്രാഫിക്കില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ തെറിവിളിച്ചതായി ചൂണ്ടിക്കാട്ടി സി.ഐ. യഹിയയും വെഞ്ഞാറമൂട് പോലീസില്‍ പരാതിനല്‍കി.

Top