CMDRF

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതി കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതി കിണറ്റില്‍ ചാടി മരിച്ചു
തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതി കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവതി വീടിനോട് ചേര്‍ന്ന കിണറ്റില്‍ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ ഉണ്ടപ്പാറ നിഷ മന്‍സിലില്‍ നിഷ (28) ആണ് മരിച്ചത്. രാവിലെ 9.30 ഓടെയാണ് സംഭവം.

നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും അഗ്നി രക്ഷാ സേന എത്തിയതിന് ശേഷമാണ് നിഷയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിണറ്റില്‍ 30 അടിയോളം വെള്ളം ഉണ്ടായിരുന്നു. കുടുബ പ്രശ്‌നമാണ് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. നെടുമങ്ങാട് സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്.

Top