തിരുവനന്തപുരത്ത് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പിടിയിലായ ശംഭു, അനീഷ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

തിരുവനന്തപുരത്ത് കഞ്ചാവുമായി യുവാക്കൾ പിടിയിൽ
തിരുവനന്തപുരത്ത് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവുമായി 3 യുവാക്കൾ എക്സൈസിന്റെ പിടിയിലായി. ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 20.1 കിലോഗ്രാം കഞ്ചാവുമായി പുഞ്ചക്കരി സ്വദേശികളായ മഹേഷ്‌, ശംഭു, അനീഷ് എന്നിവരാണ് പിടിയിലായത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിൻറെ നേതൃത്വത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പി ഷാജഹാനും ചേർന്ന സംഘമാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയത്. പിടിയിലായ ശംഭു, അനീഷ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

Top