തിരുവനന്തപുരം: കർണാടകയിലെ ഷിമോഗ മൃഗശാലയിൽ നിന്നുള്ള പുതിയ അതിഥികളെ വരവേറ്റ് തിരുവനന്തപുരം മൃഗശാല. കുറുക്കനും മുതലയും കഴുതപ്പുലിയും അടക്കമുള്ള മൃഗങ്ങളാണ് മൃഗശാലയിലേക്ക് എത്തിയത്.
അടുത്തിടെ പണി കഴിപ്പിച്ച ക്വാറൻറൈൻ കേന്ദ്രത്തിലേക്കാണ് പുതിയ അതിഥികളെ മാറ്റിയത്. മരുന്നും ഭക്ഷണവും എല്ലാം നൽകി 21 ദിവസത്തിനുശേഷമാകും കാഴ്ചക്കാർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വിടുക. അതേസമയം, തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മുള്ളൻ പന്നി, ചീങ്കണ്ണി, സൺ കോണിയൂർ തത്ത എന്നിവയെ ഷിമോഗയിലേക്ക് കൈമാറും.