തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനസ്സില്‍ നന്മയുള്ള വ്യക്തിയാണെന്നും കഴിഞ്ഞ അഞ്ച് കൊല്ലം അദ്ദേഹത്തിന്റെ സാന്നിധ്യം നന്നായി അറിയിച്ചുവെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗവര്‍ണര്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ കേരളത്തിലുണ്ട്. ജനങ്ങളെ സംബന്ധിച്ച് ഗവര്‍ണറുടെ ഇടപെടല്‍ പലപ്പോഴും ഗുണകരമായിരുന്നു.
എന്നാല്‍ ഗവര്‍ണറുടെ എല്ലാ നിലപാടിനെയും പിന്തുണയ്ക്കുന്നില്ലെന്നും ഒരു വര വരച്ചാല്‍ അവിടെ നില്‍ക്കുന്ന ആളല്ല ഗവര്‍ണറെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ശുദ്ധീകരണത്തിന് ശ്രമിച്ച ആളാണ്. ആ ഗവര്‍ണറെ തടയാന്‍ ആളെ വിട്ടവരാണ് സര്‍ക്കാര്‍. അത് സര്‍ക്കാരിന് ഭൂഷണമായ നടപടി അല്ലായിരുന്നുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.